ദലൈലാമ അമേരിക്കയില്‍ പോയാലും തലവേദന ഇന്ത്യയ്ക്ക്!! ചൈനീസ് മാധ്യമങ്ങള്‍ രാജ്യത്തെ വിറപ്പിയ്ക്കുന്നു

  • Written By:
Subscribe to Oneindia Malayalam

ബീജിംഗ്: വിദേശ ഇന്ത്യക്കാര്‍ ദലൈലാമയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്. ചൈനയുടെ താല്‍പ്പര്യങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടായാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പ് ഗ്ലോബല്‍ ടൈംസിന്റെതാണ്.

ചില ഇന്ത്യക്കാര്‍ ചൈന- ഇന്ത്യ, അമേരിക്ക- ചൈന ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുവെന്നും ഗ്ലോബല്‍ ടൈംസ് ആരോപിയ്ക്കുന്നു. ധര്‍മശാലയിലെത്തി ദലൈലാമയെ നേരില്‍ക്കണ്ട് ക്ഷണിയ്ക്കുന്നതിന്റെ ഫോട്ടോയും സര്‍വ്വകലശാല വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൈനയ്ക്കും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും

ചൈനയ്ക്കും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും

അമേരിക്കയിലെ സാന്‍ഡിയാഗോ സര്‍വ്വകലാശാല വൈസ് ചാന്‍സലറും ഇന്ത്യന്‍ അമേരിക്കനുമായ പ്രദീപ് ഖോസ് ലെയുടെ നീക്കമാണ് ചൈനയെ പ്രകോപിച്ചിട്ടുള്ളത്. സര്‍വ്വകലാശാലയിലെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും എതിര്‍പ്പും രോഷവും ഉയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കും

വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കും

ജൂണില്‍ സാന്‍ഡിയാഗോ സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളോട് സംവദിയ്ക്കുന്നതിന് വേണ്ടിയാണ് ലാമയ്ക്ക് ക്ഷണമുള്ളത്. അമേരിക്കന്‍ സര്‍വ്വകലാശാലയിലേയ്ക്ക് ലാമയെ ക്ഷണിച്ച ഇന്ത്യന്‍ അമേരിക്കന്‍ വൈസ് ചാന്‍സലറുടെ നീക്കമാണ് ചൈനയുടെ മുന്നറിയിപ്പിന് പിന്നില്‍. ദലൈലാമയെ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോയും വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.

ഇന്ത്യ- ചൈന ബന്ധത്തില്‍ വിള്ളല്‍

ഇന്ത്യ- ചൈന ബന്ധത്തില്‍ വിള്ളല്‍

ചില ഇന്ത്യന്‍ വംശജര്‍ ചൈന- ഇന്ത്യ, ചൈന- യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ദലൈലാമയെ നേരില്‍ക്കണ്ട് അമേരിക്കന്‍ സര്‍വ്വകലാശാല സന്ദര്‍ശിയ്ക്കുന്നതിന് വേണ്ടി ക്ഷണിച്ചുകൊണ്ടുള്ള നടപടിയെ ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാണിക്കുന്നത്.

ദലൈലാമയെ പിന്തുണയ്ക്കുന്നതിന്

ദലൈലാമയെ പിന്തുണയ്ക്കുന്നതിന്

ടിബറ്റന്‍ നേതാവായ ദലൈലാമയെ പിന്തുണയ്ക്കുന്നതും യുഎസ് സര്‍വ്വകലാശാലയില്‍ ക്ലാസെടുക്കാന്‍ ക്ഷണിയ്ക്കുന്നതും ചൈനയെ വിഭജിയ്ക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണെന്ന് ബീജിംഗ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സര്‍വ്വകലാശാല പ്രൊഫസര്‍ സു ലിയാങ് വാദിക്കുന്നു.

ലാമ വിഘടനവാദിയോ

ലാമ വിഘടനവാദിയോ

ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ച് ബുദ്ധ സന്യാസിയായ ദലൈലാമ വിഘടനവാദിയാണ്. വിഘടനവാദിയും ആത്മഹത്യയെയും പ്രോത്സാഹിപ്പിക്കുന്നയാളാണ് ലാമയെന്നും ചൈനീസ് മാധ്യമങ്ങള്‍ വിമര്‍ശിയ്ക്കുന്നു.

ലാമയുടെ ആശയങ്ങള്‍ എന്തിന്

ലാമയുടെ ആശയങ്ങള്‍ എന്തിന്

വിദ്യാര്‍ത്ഥികളിലേയ്ക്ക് ലാമയുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിയ്ക്കാനാണ് ലാമയുടെ ശ്രമമെന്നും പത്രം കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി സംഭാവനകള്‍ ഒന്നും നല്‍കാത്തയാളെ പ്രോത്സാഹിപ്പിയ്ക്കുന്ന നീക്കമാണ് വൈസ് ചാന്‍സലറുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.

English summary
India will face serious consequences if its overseas citizens meddle in Chinese affairs by courting and promoting Tibetan leader Dalai Lama, a Chinese newspaper has said continuing the recent trend of demonising India in a section of state-controlled media in China.
Please Wait while comments are loading...