ഡേറ്റിങ് പഠിക്കാനും കോഴ്സ്; മാസത്തിൽ മൂന്ന് സഹപാഠികളുപമായി ഒരുമിച്ച് ജീവിക്കണം, എല്ലാം പഠിപ്പിക്കും!

  • Posted By:
Subscribe to Oneindia Malayalam

സിയൂൾ: വൻ വിവാദങ്ങൾക്ക് വഴിയൊരുക്കി സർവ്വകലാശാലകളിൽ‌ ഡേറ്റിങ് പഠന കോഴ്സും. ഡേറ്റിങും ലൈംഗീകതയും അടിസ്ഥാനമാക്കിയാണ് കോഴ്സ്. ദക്ഷിണ കൊറിയയിലാണ് വന്‍ വിവാദത്തിനു വഴിമരുന്നിടുന്ന കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ജനസംഖ്യയില്ലാതെ ദക്ഷിണ കൊറിയ വിഷമതകൾ അനുഭവിക്കുന്നുണ്ട്. ജനനനിരക്ക് വർധിപ്പിച്ച് ഇതിൽ നിന്നും മുക്തി നേടാനാണ് രാജ്യം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്. ഡേറ്റിങ്, ലൈംഗികത, സ്‌നേഹം തുടങ്ങിയവയില്‍ അധിഷ്ഠിതമായ കോഴ്‌സാണിത്. കോഴ്സിനു ചേരുന്ന വിദ്യാർത്ഥികൾ മാസത്തിൽ‌ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമി്ചച് ജീവിക്കണമെന്നാണ് നിബന്ധന.

ഡേറ്റിങ് ഇല്ലാത്തവർക്ക് കോഴ്സിന് അഡ്മിഷൻ ലഭിക്കില്ല. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ കാരണം രാജ്യത്ത് പലരും വിവാഹം കഴിക്കാതെ ജീവിക്കുകയാണ്. തല്‍ഫലമായി രാജ്യത്തെ ജനന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുമെത്തിയിരിക്കുന്നു. ഇതിൽ നിന്നുള്ള മോചനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും പഠിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുവെന്നാണ് ഡോന്‍ഗുക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ജാന്‍ഗ് ജേയ് സൂക്ക് അഭിപ്രായപ്പെടുന്നത്.

വിദ്യാർത്ഥികൾക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനാകും

വിദ്യാർത്ഥികൾക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനാകും

പരമ്പരാഗത കുടുംബജീവിതത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന പുതുതലമുറയെ ഈ വക കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണീ കോഴ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികൾ വ്യക്തമാക്കുന്നു. അതേസമയം ലോകത്ത് തന്നെ സാങ്കേതിക വിദ്യകളുടെയും ഇന്റർനെറ്റിന്റെയും വളർച്ചയോടെ വൻ മുന്നേറ്റങ്ങളാണ് വിവിധ മേഖലകളിലായി മനുഷ്യൻ നടത്തികൊണ്ടിരിക്കുന്നത്. ഇതിനെല്ലാം സൈബർ ലോകം വൻ കുഴികളും ഒരുക്കി വിച്ചിരിക്കുന്നുണ്ട്. ഇതിൽ നിന്നും രക്ഷ നേടാൻ പുതിയ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും സാധിക്കുമെന്നാണ് സർവ്വകലാശാല അധികൃതർ വ്യക്തമാക്കുന്നത്.

രാജ്യത്തെ സാമ്പത്തിക സമ്മർദ്ദം

രാജ്യത്തെ സാമ്പത്തിക സമ്മർദ്ദം

രാജ്യത്ത് വളർന്നു വരുന്ന സാമ്പത്തിക സമ്മർദ്ദം മൂലമാണ് നിരവധി ചെറുപ്പക്കാർ വിവാഹത്തിൽ നിന്നും കുടുംബ ജീവിതത്തിൽ നിന്നും അകന്ന് നിൽക്കുന്നത്ത്. അതുകൊണ്ട് തന്നെ രാജ്യത്തെ ജനനനിരക്ക് ലോകത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു. വീടുകൾ വാങ്ങുന്നതിനുള്ള ഉയർന്ന ചിലവ്, തൊഴിലില്ലായ്മ, ട്യൂഷൻ ഫീസിലെ വർധന തുടങ്ങിയവ ചെറുപ്പക്കാരുടെ ജീവിതം വൻ സാമ്പത്തിക സമ്മർദ്ദത്തിലേക്ക് വഴിമാറുകയായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് വിവാഹത്തെ കുറിച്ചോ കുട്ടികളെ ജനിപ്പിക്കുന്നതനെകുറിച്ചോ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ദക്ഷിണ കൊറിയയിൽ ഇപ്പോൾ നിലവിലുള്ളത്.

ലൗ ആൻ‌ഡ് മാര്യേജ് കോഴ്സ്

ലൗ ആൻ‌ഡ് മാര്യേജ് കോഴ്സ്

ദക്ഷിണ കൊറിയയിലെ ക്യോംഗ് ഹീ സർവ്വകലാശാലയിൽ ആരംഭിച്ചിരിക്കുന്ന കോഴ്സിന്റെ പേരാണ് ലൗ ആൻ‌ഡ് മാര്യേജ് കോഴ്സ്. ഇവിടെ വിവാഹത്തെ കുറിച്ചും അതിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ചുമുള്ള ക്ലാസുകൾ വിജയകരമായി നടന്നുവരുന്നുണ്ട്. ഇൻചിയോണിലെ ഇൻഹാ യൂണിവേഴ്സിറ്റി എഞ്ചിനീയറിങിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെങ്കിലും ഇവിടെ നിലവിൽ കുട്ടികൾക്ക് വിജയം, സ്നേഹം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലാസുകളും നൽകി വരുന്നു.

സാമ്പൂ ജനറേഷൻ

സാമ്പൂ ജനറേഷൻ

ദക്ഷിണ കൊറിയയുടെ ഈ സാഹചര്യത്തിൽ തുടങ്ങിയിരിക്കുന്ന പുതിയ കേഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങൽ നിലനിർത്താനും പടിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുണ്ട് എന്നാണ് പ്രൊഫസർമാർ അഭിപ്രായപ്പെടുന്നത്. വിവാഹത്തിൽ നിന്ന് അകന്ന് ജീവിക്കുന്ന പുതു തലമുറയെ വിശേഷിപ്പിക്കാൻ സാമ്പൂ ജനറേഷൻ എന്ന പുതിയ പദവും ദക്ഷിണ കൊറിയ തുടങ്ങിയിട്ടുണ്ട്. ജനനിരക്ക് വർധിപ്പിക്കുന്നതിനായി സിയോൾ 50 ബില്ല്യൺ പൗണ്ടാണ് ചെലവിട്ടിരിക്കുന്നത്. 1977ന് ശേഷം ദക്ഷിണ കൊറിയയിൽ വിവാഹങ്ങളുടെ എണ്ണം ഏറ്റവും അധികം കുറ‍ഞ്ഞിരിക്കുന്നത് 2016ലായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a country experiencing one of the worst birth rates in the world, two South Korean universities are now offering courses that make it mandatory for students to date their classmates.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്