• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധോലോക നായകന്‍ ദാവൂദിന്റെ 37കാരിയായ പുതിയ കാമുകി; ആരാണ് മെഹ്‌വിഷ് ഹയാത്ത്; ചൂടന്‍ ചര്‍ച്ചകള്‍

Google Oneindia Malayalam News

കറാച്ചി: ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന കൊടുംകുറ്റവാളിയാണ് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇന്ത്യ തേടുന്ന ഈ കൊടുകുറ്റവാളി ഇപ്പോള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്നാണ് സുരക്ഷ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ ഇതാ ഈ അധോലോക നായകന്‍ വീണ്ടും വാര്‍ത്തകളിലും ചര്‍ച്ചകളിലും ഇടംപിടിക്കുകയാണ്. ചര്‍ച്ചാ വിഷയം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ പുതിയ പെണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളാണ്. പാക് സിനിമ താരം മെഹ്‌വിഷ് ഹയാത്താണ് ദാവുദിന്റെ പുതിയ പെണ്‍സുഹൃത്തെന്നാണ് റിപ്പോര്‍ട്ടുകള്‍...

cmsvideo
  Pakistani actress Mehwish Hayat got big movies and awards for being ‘close’ to Dawood Ibrahim

  'എന്തിനുവേണ്ടിയാണ് ഈ ലഹള? പ്രതിപക്ഷത്തെ മരണവ്യാപാരികള്‍ എന്ന് ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല''എന്തിനുവേണ്ടിയാണ് ഈ ലഹള? പ്രതിപക്ഷത്തെ മരണവ്യാപാരികള്‍ എന്ന് ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല'

   ആരാണ് മെഹ്‌വിഷ് ഹയാത്ത്

  ആരാണ് മെഹ്‌വിഷ് ഹയാത്ത്

  1983 ജനുവരി ആറിനാണ് മെഹ്‌വിഷ് ഹയാത്ത് ജനിച്ചത്. ഐറ്റം ഡാന്‍സുകളിലൂടെ കടന്നുവന്ന മെഹ്‌വിഷ് ഹയാത്ത് ചുരുങ്ങിയ കാലം കൊണ്ടാണ് പാക് സിനിമ രംഗത്ത് ചുവടുറപ്പിച്ചത്. ലോഡ് വെഡ്ഡിംഗ്, പഞ്ചാബ് വഹി ജാവോങ്കി, ആക്ടന്‍ ഇന്‍ ലോ എന്നീ സിനിമയിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

  തിളങ്ങുന്ന താരം

  തിളങ്ങുന്ന താരം

  ഈ അടുത്ത കാലത്താണ് മെഹ്‌വിഷ് ഹയാത്ത് മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. കുറച്ചു നാള്‍ മുമ്പ് വരെ ഇവര്‍ അത്രയ്ക്കും അറിയപ്പെട്ടിരുന്നില്ല. ദാവൂദുമായിള്ള ബന്ധത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഗൂഗിളിലും സോഷ്യല്‍ മീഡിയയിലും മെഹ്‌വിഷ് ഹയാത്ത് ആരാണെന്ന് അറിയാനുള്ള തിരക്കിലാണ് നെറ്റിസണ്‍മാര്‍.

  ദാവൂദുമായി അടുത്ത ബന്ധം

  ദാവൂദുമായി അടുത്ത ബന്ധം

  ബോളിവുഡ് സിനിമയില്‍ പോലും നിര്‍ണായക സ്വധീനമുണ്ടായിരുന്ന ദാവൂദ് ഇബ്രാഹിമിന് മെഹ്‌വിഷ് ഹയാത്തുമായി അടുത്ത ബന്ധമുണ്ടെന്നാണ് പാക് മാധ്യമങ്ങളില്‍ ഉള്‍പ്പടെ പുറത്തുവരുന്നത്. കറാച്ചിയിലെ ദാവൂദിന്റെ സങ്കേതത്തില്‍ ഇവര്‍ നിത്യ സന്ദര്‍ശകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  പുരസ്‌കാരം

  പുരസ്‌കാരം

  പാകിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ തംഗ-ഇ-ഇംതിയാസ് പുരസ്‌കാരം 2019 മെഹ്‌വിഷ് ഹയാത്തിന് ലഭിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് ദാവൂദുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. ചലച്ചിത്ര മേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണോ അതോ കറാച്ചി ആസ്ഥാനമായുള്ള ശക്തനായ വ്യക്തിയുമായി അടുത്ത ബന്ധം മൂലമാണോ ഇവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചതെന്ന് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു.

  ശുപാര്‍ശ

  ശുപാര്‍ശ

  ദാവൂദ് ഇബ്രാഹിം ശുപാര്‍ശ ചെയ്തിന് തുടര്‍ന്നാണ് ഇവര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പുരസ്‌കാരം ലഭിച്ചതിന് ശേഷം വലിയ ഓഫറുകളൊന്നും താരത്തിന് സിനിമയില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ആഡംബര ജീവിതത്തിന് വലിയ കുറവൊന്നുമില്ല. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

  'ഞാന്‍ എടുത്ത സമയം 1 മണിക്കൂര്‍ 43 മിനിറ്റ്';അവാസ്തവം പ്രചരിപ്പിക്കുന്നു; സ്പീക്കര്‍ക്ക് കത്ത്'ഞാന്‍ എടുത്ത സമയം 1 മണിക്കൂര്‍ 43 മിനിറ്റ്';അവാസ്തവം പ്രചരിപ്പിക്കുന്നു; സ്പീക്കര്‍ക്ക് കത്ത്

   'കേന്ദ്രത്തെ പേടിച്ചിരിക്കണോ അതോ പൊരുതണോ? തീരുമാനിക്കൂ', സോണിയ വിളിച്ച യോഗത്തിൽ ഉദ്ധവ് താക്കറെ! 'കേന്ദ്രത്തെ പേടിച്ചിരിക്കണോ അതോ പൊരുതണോ? തീരുമാനിക്കൂ', സോണിയ വിളിച്ച യോഗത്തിൽ ഉദ്ധവ് താക്കറെ!

  ഏഴ് മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയിലേക്ക്; പരീക്ഷ വേണ്ട, കേന്ദ്രത്തെ വെട്ടിലാക്കി സോണിയയുടെ നീക്കംഏഴ് മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയിലേക്ക്; പരീക്ഷ വേണ്ട, കേന്ദ്രത്തെ വെട്ടിലാക്കി സോണിയയുടെ നീക്കം

  English summary
  Dawood Ibrahim's 37-year-old new girlfriend; Who is Pakistani actress Mehwish Hayat?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion