Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപം മാറ്റിയിട്ടും ദാവൂദിനെ ഇന്ത്യ കണ്ടെത്തി! ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ വണ്‍ഇന്ത്യയ്ക്ക്

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു. ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍, വീടുകളുടെ മേല്‍വിലാസം, ടെലിഫോണ്‍ ബില്‍ എന്നിങ്ങനെ ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്.

ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന് തെളിയ്ക്കുന്ന രേഖകള്‍ ഓഗസ്റ്റ് 24 ന് നടക്കുന്ന ദേശീയ സുരക്ഷ ഉപദേശകരുടെ യോഗത്തില്‍ ഇന്ത്യ പാകിസ്താന് കൈമാറും. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന ഇന്ത്യയുടെ ആരോപണം പല തവണ പാകിസ്താന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് വ്യക്തമായ തെളിവുകളോടെ ഇന്ത്യ ഇക്കാര്യം പാകിസ്താനെ അറിയിക്കാന്‍ ഒരുങ്ങുന്നത്. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളോടെയാണ് ദാവൂദ് പാകിസ്താനില്‍ താമസിയ്ക്കുന്നത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

തെളിവുകള്‍

തെളിവുകള്‍

ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗമാണ് ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ശേഖരിച്ചത്. ദാവൂദിന്റെ കറാച്ചിയിലെ വസതിയുടെ വിലാസം അദ്ദേഹത്തിന്റെ ടെലിഫോണ്‍ ബില്ലില്‍ നിന്നാണ് വിലാസം ലഭിച്ചത്. ഡി-13 ബ്‌ളോക്ക് -4 കറാച്ചി ഡിവലപ്‌മെന്റ് അതോറിറ്റി, എസ്സിഎച്ച്-5, കഌഫ്‌ടോണ്‍ എന്നതാണ് വിലാസം

കുടുംബ സമേതം

കുടുംബ സമേതം

59കാരനായ ദാവൂദ് കുടുംബ സമേതമാണ് പാകിസ്താനിലെ കറാച്ചിയില്‍ താമസിയ്ക്കുന്നത്. ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖ്, മകന്‍ മൊയീന്‍ നവാസ്, പെണ്‍മക്കളായ മഹ്രൂക്ക്, മെഹ്‌റീന്‍, മാസിയ എന്നിവര്‍ക്കൊപ്പം ക്‌ളിഫോടോണിസലാണ് താമസം. 2015 ഏപ്രിലിലെ ടെലിഫോണ്‍ ബില്ലില്‍ നിന്നാണ് താമസ സ്ഥലത്തിന്റെ മേല്‍ വിലാസം കണ്ടെത്തിയത്

രണ്ട് മേല്‍ വിലാസങ്ങള്‍ കൂടി

രണ്ട് മേല്‍ വിലാസങ്ങള്‍ കൂടി

കഌഫ്‌ടോണില്‍ തന്നെ രണ്ട് മേല്‍വിലാസങ്ങള്‍ കൂടി ദാവൂദിന്റേതായിട്ടുണ്ട്. 6എ, ഖായാബാന്‍ തന്‍സാം, ഫേസ് 5, ഡിഫന്‍സ് ഹൈസ് ഏരിയ മൊയീന്‍ പാലസ്, II ഫ്‌ലോര്‍, നിയര്‍ അബ്ദുള്ള ഷാ ഖാസി ഗാഹ്, കഌഫ്‌ടോണ്‍ കറാച്ചി.

രൂപവും മാറി

രൂപവും മാറി

ദാവൂദിന്റെ പുതിയ രൂപത്തിലും ഏറെ മാറ്റങ്ങളുണ്ട്. ക്ലീൻഷേവ് ചെയ്ത മുഖവും പിന്നിലേയ്ക്ക് ചരിച്ച് കോതിയൊതുക്കിയ തലമുടിയുമാണ് ദാവൂദിന്റെ പുതിയ സ്റ്റൈല്‍

എങ്ങും പോകാറില്ല

എങ്ങും പോകാറില്ല

ദാവൂദിന്റെ ഭാര്യയും മക്കളും 2015 ജനവരി നാലിന് ദുബായിലേയ്ക്ക് പോയിരുന്നു. എന്നാല്‍ ദാവൂദ് വിദേശ യാത്രകളൊന്നും നടത്തുന്നില്ലെന്നാണ് വിവരം. പാകിസ്താനില്‍ ഐഎസ്‌ഐ ഒരുക്കുന്ന സുരക്ഷയ്ക്ക് കീഴില്‍ തങ്ങാനാണ് ദാവൂദിന് ഇഷ്ടം

പിടിയ്ക്കപ്പെടും

പിടിയ്ക്കപ്പെടും

വിദേശത്തേയ്ക്ക് പറന്നാല്‍ താന്‍ പിടിയിലാകുമെന്നും ദാവൂദ് ഭയക്കുന്നു

യോഗം

യോഗം

ഇന്ത്യയിലേയും പാകിസ്താനിലേയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ പങ്കെടുക്കുന്ന യോഗം ഓഗസ്റ്റ് 25 നാണ്. ഈ യോഗത്തില്‍ ദാവൂദിനെ വിട്ടു കിട്ടാന്‍ ഇന്ത്യ ആവശ്യം ഉന്നയിക്കും എന്നാണ ്‌സൂചന. ശക്തമായ. തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+