കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരപുത്രന്‍ അമേരിക്കയില്‍ അറസ്റ്റില്‍

  • By നവീന്‍
Google Oneindia Malayalam News

വാഷിങ്ടണ്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മയക്കുമരുന്ന്-ആയുധ കൈമാറ്റകേസില്‍ യു എസ് ജയിലില്‍. 2015 ഡിസംബറിലാണ് 36 വയസ്സുള്ള കസ്‌ക്കര്‍ പോലീസ് പിടിയിലാകുന്നത്. കൊളബിയന്‍ തീവ്രവാദ ഗ്രൂപ്പായ റവല്യൂഷനറി ആംഡ് ഫോര്‍സ് ഓഫ് കൊളംബിയക്ക്(FARC) ആയുധങ്ങളും മയക്കുമരുന്നും കൈമാറിയ കുറ്റത്തിനാണ് അറസ്റ്റിലായത്.

സഹോദര പുത്രന്‍ യുഎസ് ജയിലിലായ വാര്‍ത്ത പുറത്തു വരാതിരിക്കാന്‍ ദാവൂദ് ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. മന്‍ഹാട്ടന്‍ ഫെഡറല്‍ കോര്‍ട്ടാണ് കസ്‌ക്കറിനുള്ള ശിക്ഷ വിധിച്ചത്. പാകിസ്താനില്‍ നിന്നും യുഎസിലേക്ക് മയക്കുമരുന്ന് കടത്തിയ കേസും കസ്‌ക്കറിനെതിരെയുണ്ട്. 25 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടിവരും. ദാവൂദിന്റെ ഇളയ സഹോദരന്‍ നൂറിന്റെ മൂത്തമകനാണ് കസ്‌ക്കര്‍. ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സിന്‍ഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം.

dawood

257 പേരുടെ മരണംകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നു ദാവൂദ്. മുംബൈ സ്‌ഫോടന കേസിലല്‍ അറസ്റ്റിലായ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടപ്പോഴും ദാവൂദ് സര്‍വസൗകര്യങ്ങളോടെയും സുഖലോലുപതയോടെയും ജീവിതം ആഘോഷിക്കുന്നു. സ്‌ഫോടനത്തിനു ശേഷം ദാവൂദ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

English summary
India's most wanted don Dawood Ibrahim's nephew has been arrested by authorities in US for his involvement in narcoterrorism, media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X