Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലെ പള്ളിയില്‍ വെടിവയ്പ്പും സ്ഫോടനവും, മരണ സംഖ്യ ഉയരുന്നു, ഐസിസ് ഭീകരരെന്ന് സംശയം

റിയാദ്: സൗദി അറേബ്യയിലെ പള്ളിയില്‍ നിസ്‌ക്കാരത്തിനിടെ വെടിവപ്പും സ്‌ഫോടനവും. മൂന്ന് പേര്‍ സംഭവസ്ഥലത്ത് മരിച്ചു, സൗദിയിലെ അല്‍ അഹ്‌സിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. തോക്കുധാരികള്‍ നിസ്‌ക്കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അല്‍ അഹ്‌സയിലെ ഇമാം റിദ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. തോക്കുധാരികളായ അഞ്ചോളം പേരാണ് പള്ളിയില്‍ വെടിവയ്പ്പ് നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ സ്‌ഫോടനവും നടന്നതായി വാര്‍ത്താ ഏജന്‍സിയായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

saudia-arabia

ആക്രമണം നടത്തിയവരില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഷിയ പള്ളികള്‍ക്ക് നേരെ ഐസിസ് നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ആ്ക്രമണത്തെ അധികൃതര്‍ കാണുന്നത്. 2015 ഓഗസ്റ്റില്‍ സൗദിയിലെ ഒരു പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അല്‍ അഹ്‌സയിലെ ആക്രമണത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്ന ഐസിസിന്റെ പതിവാണ്. ഈ ആക്രമണത്തിന് പിന്നിലും ഐസിസ് തന്നെയാണെന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+