Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെല്‍റ്റ വേരിയന്റ് വിറപ്പിക്കുന്നു.... നിയന്ത്രണം തിരിച്ചുകൊണ്ടുവന്ന് ഓസ്‌ട്രേലിയയും ഇസ്രയേലും

സിഡ്‌നി: കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന രാജ്യങ്ങളായിരുന്നു ഓസ്‌ട്രേലിയയും ഇസ്രയേലും, ഇപ്പോഴിതാ അവരും ആകെ പ്രശ്‌നത്തിലാണ്. ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഈ രണ്ട് രാജ്യങ്ങളിലുമുള്ളത്. കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റ് ഓസ്‌ട്രേലിയയെയും ഇസ്രയേലിനെയും ശരിക്കും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. നിരവധി കേസുകളാണ് ഇരുരാജ്യത്തും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കയില്‍ മൂന്നാം തരംഗത്തിന് ഡെല്‍റ്റ വേരിയന്റ് വഴിയൊരുക്കിയിരിക്കുകയാണ്.

1

ഓസ്‌ട്രേലിയയിലെ വന്‍ നഗരമായ സിഡ്‌നിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും സാധാരണ നിലയിലേക്ക് എത്തിയ നഗരമായിരുന്നു സിഡ്‌നി. വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ലോക്ഡൗണിലേക്ക് നഗരം പോയിരിക്കുന്നത്. വാക്‌സിനേഷന്‍ വിജയകരമായതോടെയാണ് ഇസ്രയേലില്‍ മാസ്‌ക് വരെ ഒഴിവാക്കിയത്. ഇത് പിന്‍വലിച്ചിരിക്കുകയാണ് ഇസ്രയേല്‍. കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. ഫിജിയിലും കൊവിഡ് കീഴ്‌പ്പെടുത്തിയെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യമായി വലിയ തോതിലുള്ള വ്യാപനമാണ് അവര്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വാക്‌സിനേഷന്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലാണ് കൃത്യമായി നടക്കുന്നത്. സിഡ്‌നിയുടെ സമീപപ്രദേശങ്ങളില്‍ ഉള്ളവരോട് ഒരാഴ്ച്ചയെങ്കിലും വീടിനുള്ളില്‍ ഇരിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 65 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിമൂസിന്‍ കാര്‍ ഡ്രൈവര്‍ നേരത്തെ സിഡ്‌നി വിമാനത്താവളത്തില്‍ നിന്ന് ഒരു സംഘത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ചിരുന്നു. ഈ സംഭവത്തിലൂടെയാണ് പുതിയ കേസുകള്‍ വരാന്‍ തുടങ്ങിയത്. ഭയപ്പെടുന്ന കാലമെന്നാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഭരണാധികാരി ഗ്ലാഡിസ് ബെറെജികിലന്‍ പഞ്ഞത്.

വാക്‌സിനേഷന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ ആണെന്നായിരുന്നു ഇസ്രയേല്‍ അവകാശപ്പെട്ടത്. മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കുകയും ചെയ്തു. നാല് ദിവസം തുടര്‍ച്ചയായി നൂറ് കേസുകള്‍ക്ക് മുകളിലാണ് ഇസ്രയേലില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച്ച 227 കേസുകളാണ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിവേഗമാണ് കേസുകളുടെ എണ്ണം കൂടുന്നത്. ഡെല്‍റ്റ വേരിയന്റിനെ പേടിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇസ്രയേല്‍. ഫിജിയില്‍ മുന്നൂറ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷത്തോളം ഒറ്റകേസും ഫിജിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സമൂഹ വ്യാപനം ഫിജിയില്‍ നടന്നുവെന്നാണ് സൂചന. ഓരോ ഒമ്പത് ദിവസം കഴിയുമ്പോഴും കേസുകള്‍ ഇരട്ടിയാവുകയാണ്.

Recommended Video

cmsvideo
    Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

    റഷ്യയിലും സ്ഥിതി ഭീകരമാണ്. 20000 ഡെല്‍റ്റ കേസുകളാണ് വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയില്‍ പന്ത്രണ്ടോളം രാജ്യങ്ങളില്‍ പടരുകയാണ് ഡെല്‍റ്റ വേരിയന്റ്. മൂന്നാം തരംഗമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോംഗോയിലും ഉഗാണ്ടയിലും പുതിയ കേസുകള്‍ ലോകാരോഗ്യ സംഘടനയെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ആരോഗ്യ മേഖലയും ഇവിടെ തകര്‍ന്നിരിക്കുകയാണ്. സാമ്പിയയിലെ മോര്‍ച്ചറികള്‍ കൊവിഡ് മരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ആഫ്രിക്കയില്‍ ആകെ വാക്‌സിനേഷന്‍ സ്വീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+