യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്മാര്ക്ക്, സുരക്ഷിതമല്ലെന്ന് മറുപടി!!
കോപ്പന്‍ഹേഗന്‍: യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്മാര്ക്ക്. അടുത്ത അഞ്ച് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വൈറസ് ടെസ്റ്റുകളും കൊവിഡ് പരിശോധനകളും മതിയായ രീതിയില്‍ യുഎഇയില്‍ നടക്കുന്നില്ലെന്ന് ഡെന്മാര്ക്ക് കുറ്റപ്പെടുത്തുന്നു. അതിനാല്‍ ഡെന്മാര്ക്കില് കൊവിഡ് പടരാനുള്ള സാധ്യത ശക്തമാണ്. ഇതാണ് വിലക്കേര്‍പ്പെടുത്താനുള്ള കാരണമെന്ന് ഡെന്മാര്ക്ക് ഗതാഗത മന്ത്രി പറഞ്ഞു. യുഎഇയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ചില ഇളവുകളും ഇതോടൊപ്പമുണ്ട്.

ഡെന്മാര്ക്കില് വിമാനമാര്‍ഗം എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇല്ലെങ്കില്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ദുബായില്‍ വളരെ മോശം ടെസ്റ്റുകളോ കൊവിഡ് സ്ക്രീനിംഗുകളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്ന് ഗതാഗത മന്ത്രി ബെന്നി എംഗെല്ബ്രെഹത് പറഞ്ഞു. യുഎഇയില്‍ നടക്കുന്ന കൊവിഡ് ടെസ്റ്റുകള്‍ നിലവാരമില്ലാത്തതാണെന്ന് ഡെന്മാര്ക്ക് അധികൃതര്‍ കരുതുന്നുണ്ട്. അതുകൊണ്ടാണ് അവിടെ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത്.
അടുത്ത അഞ്ച് ദിവസത്തേക്കാണ് യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. യുഎഇയില്‍ നിന്ന് ലഭിക്കുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശരിയായ പരിശോധനയിലൂടെയാണോ എന്ന് ഇത്രയും ദിവസത്തില്‍ അറിയാന്‍ സാധിക്കും. കൃത്യമായ പരിശോധനകളാണ് നടന്നതെങ്കില്‍ വിലക്ക് മാറിയേക്കും. എന്നാല്‍ വ്യാപകമായ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വിമാന സര്‍വീസ് ദീര്‍ഘകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡെന്മാര്ക്ക് തീരുമാനിച്ചേക്കും. അത് ദുബായിലെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാവും.
ഇന്ന് മുതല്‍ ബുധനാഴ്ച്ച വരെയാണ് ദുബായില്‍ നിന്നുള്ള യാത്രാ വിലക്ക് ഉണ്ടാവുക. ഈ കാലയളവില്‍ ദുബായില്‍ നിന്നുള്ള ഒരു കൊവിഡ് നെഗറ്റീവ് ടെസ്റ്റുകളോ സര്‍ട്ടിഫിക്കറ്റുകളോ അംഗീകരിക്കില്ല. അതേസമയം പല വിനോദ സഞ്ചാര മേഖലകളും കൊവിഡിനെ നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ദുബായ് അവരുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നേരത്തെ ഡാനിഷ് സെലിബ്രിറ്റികളുടെ ദുബായ് സന്ദര്‍ശനത്തിനെതിരെ പ്രധാനമന്ത്രി മീറ്റ് ഫ്രെഡറിക്സണ് രംഗത്തെത്തിയിരുന്നു. നിങ്ങള്‍ ദുബായിലേക്ക് യാത്ര ചെയ്താല്‍ കൊവിഡിനെ ഡെന്മാര്ക്കില് തിരിച്ചെത്തിക്കാനാണ് സഹായിക്കും. അത് കൊവിഡ് പ്രതിരോധത്തെ ഇല്ലാതാക്കുമെന്നും ഫ്രെഡറിക്സണ് മുന്നറിയിപ്പ് നല്കി.
നേരത്തെ ഡിസംബര്‍ മുതല്‍ തന്നെ കൊവിഡിനെതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഡെന്മാര്ക്ക് സ്വീകരിച്ചത്. ജനിതകമാറ്റം വന്ന വൈറസിനെ കുറിച്ച് ഡെന്മാര്ക്കിന് ആശങ്കയുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള ഇത്തരം കൊവിഡുകളുടെ 283 കേസാണ് ഡെന്മാര്ക്കില് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസിന്റെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ദുബായില്‍ താമസിച്ചയാളില് നിന്നാണ് വന്നത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications