അപകടകരമായ ആയുധങ്ങൾ, യുഎസ് യുക്രൈന് നൽകുന്ന 800 മില്യൺ സൈനിക സഹായത്തിന്റെ വിശദാംശങ്ങൾ
വാഷിം ഗ്ടൺ; റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാൻ യുക്രൈന് യുഎസ് നൽകുന്ന 800 മില്യൺ ഡോളർ സൈനിക സഹായ പാക്കേജിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടു. ഹെലികോപ്റ്ററുകൾ, ഹോവിറ്റ്‌സറുകൾ, കവചിത പേഴ്‌സണൽ കാരിയറുകൾ തുടങ്ങിയവ ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. സൈനിക സഹായം നൽകുന്നതിന്റെ ഭാ ഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു.
"ഞങ്ങൾ നൽകുന്ന ആയുധങ്ങൾ മികച്ച രീതിയിൽ തന്നെ യുക്രൈൻ സൈന്യം ഉപയോ ഗിക്കും. ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കാൻ ഒരുങ്ങുമ്പോൾ. യുക്രൈന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ സഹായവും നൽകുന്നത് അമേരിക്ക തുടരും." യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യ ചിലപ്പോൾ ആണവായുധങ്ങൾ ഉപയോ ഗിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നതിനാൽ വാഷിംഗ്ടൺ മുമ്പ് കിയെവിന് നൽകാൻ വിസമ്മതിച്ച ചില അപകടകരമായ ഉപകരണങ്ങൾ ഇത്തവണ കൈമാറിയേക്കും എന്നും സൂചനയുണ്ട്.

പെന്റഗൺ വക്താവ് ജോൺ കിർബി യുക്രൈനുള്ള പുതിയ 800 മില്യൺ ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജിലെ ഇനങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 18 155 എംഎം ഹോവിറ്റ്‌സറുകൾ, 40,000 പീരങ്കികൾ, 200 എം 113 കവചിത പേഴ്‌സണൽ കാരിയറുകൾ, 11 എംഐ -17 ഹെലികോപ്റ്ററുകൾ, 100 കവചിത വിവിധോദ്ദേശ വാഹനങ്ങൾ, 10 എഎൻ/ടിപിക്യു-3ജി, കൌണ്ടർ-ആർട്ടിലറി റഡാറുകൾ, രണ്ട് എഎൻ/എംപിക്യു-6ഡി സെന്റിനൽ എയർ സർവൈലൻസ് റഡാറുകൾ, 300 സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ, 500 ജാവലിൻ ആന്റി ആർമർ മിസൈലുകൾ എന്നിവ സൈനിക സഹായത്തിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ പ്രതിരോധ കപ്പലുകൾ, കെമിക്കൽ, ബയോളജിക്കൽ, ന്യൂക്ലിയർ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ, 30,000 സെറ്റ് ബോഡി കവചങ്ങളും ഹെൽമെറ്റുകളും, സി-4 സ്ഫോടകവസ്തുക്കൾ, എം 18 എ 1 ക്ലേമോർ ആന്റി പേഴ്‌സണൽ മൈനുകൾ എന്നിവയും യുക്രൈന് കൈമാറും. "കിഴക്കൻ യുക്രൈനിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാനും യുക്രൈന് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഞങ്ങൾ ഈ പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയത്," കിർബി പറഞ്ഞു. യുക്രൈൻ സൈന്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കാൻ അമേരിക്കൻ പ്രതിരോധ ഗ്രൂപ്പുകളുടെ തലവന്മാരുമായി ബുധനാഴ്ച ഒരു ചർച്ചയും നടന്നിരുന്നു.












Click it and Unblock the Notifications