യുദ്ധവും ഭീകരതയുമല്ല,പാകിസ്താനുമായി ചര്‍ച്ച സാധ്യമാണ്..

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയിലെ സേവന കാലാവധി അവസാനിപ്പിച്ച് ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദ് മടങ്ങുന്നു. പാകിസ്താനിലേക്ക് തിരിച്ചു പോകുന്നതിന് രണ്ടു ദിവസം മാത്രം അവശേഷിക്കേ ഇന്ത്യയും പാകിസ്താനുമായി ചര്‍ച്ച സാധ്യമാണെന്ന് അബ്ദുള്‍ ബാസിത് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ അത് സഹായകരമാണെന്നും ബാസിത് അറിയിച്ചു.

ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ട കാര്യങ്ങള്‍- പത്താന്‍കോട്ട് ഭീകരാക്രമണം മുതല്‍ കുല്‍ഭൂഷന്‍ യാദവ് വരെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണ്. നല്‍കുക, എടുക്കുക എന്ന നയമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. താന്‍ ഹൈക്കമ്മീഷണറായിരുന്ന കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കാത്തതില്‍ വിഷമമുണ്ടെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു.

abdul-basit

ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ തടസ്സങ്ങളുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ അബ്ദുള്‍ ബാസിത് കുറ്റപ്പെടുത്തി. ചര്‍ച്ച നനടത്താന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ പാകിസ്താനിലുണ്ടെന്നും ബാസിത് പറഞ്ഞു. പരിഹരിക്കാന്‍ അസാധ്യമെന്നു തോന്നുന്ന വിഷയങ്ങളില്‍ പോലും ചര്‍ച്ച സാധ്യമാണെന്ന് ബാസിത് പറഞ്ഞു.

English summary
Dialogues can sort India-Pak issues: Abdul Basit
Please Wait while comments are loading...