ഖത്തറിനെ വിടാതെ സൗദി അറേബ്യ; ഉപരോധത്തിന് പുറമെ നിയമ നടപടി, ബാങ്കുകളും പണി തുടങ്ങി!!

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ഖത്തറിനെതിരേ കൂടുതല്‍ നടപടിക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. ഖത്തറിനെതിരേ നിയമനടപടി സ്വീകരിക്കാനാണ് സൗദിയുടെ നീക്കം. സൗദി അന്താരാഷ്ട്ര നിയമ കോടതികളെ സമീപിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സൗദിക്ക് ബന്ധമുള്ള രാജ്യങ്ങളെ ഖത്തറിനെതിരേ നടപടി സ്വീകരിക്കാനും പ്രേരിപ്പിക്കും. ഖത്തര്‍ തീവ്രവാദി സംഘങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദിയുടെ ആരോപണം. ഈ ആരോപണം ഉന്നയിച്ച് നയതന്ത്ര ബന്ധം വിഛേദിച്ചതിന് പിന്നാലെയാണ് കൂടുതല്‍ കടുത്ത നീക്കങ്ങള്‍.

വിദേശ കമ്പനികളെ പിന്തിരിപ്പിക്കും

വിദേശ കമ്പനികളെ പിന്തിരിപ്പിക്കും

ഖത്തറുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സൗദി മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറുമായി ബിസിനസ് പങ്കാളിത്തമുള്ള വിദേശ കമ്പനികളെ പിന്തിരിപ്പിക്കാനും നീക്കമുണ്ട്.

സൗദിയിലേക്ക് ആകര്‍ഷിക്കും

സൗദിയിലേക്ക് ആകര്‍ഷിക്കും

ഖത്തറില്‍ ബിസിനസ് താല്‍പ്പര്യമുള്ള രാജ്യങ്ങളെയും വിദേശ കമ്പനികളെയും സൗദിയിലേക്ക് ആകര്‍ഷിക്കാനാണ് സൗദി ഭരണകൂടത്തിന്റെ ശ്രമം. സൗദി എണ്ണയില്‍ നിന്നു മാറി മറ്റു വരുമാനമാര്‍ഗങ്ങള്‍ ആരായുന്ന പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് കൂടുതല്‍ കമ്പനികളെ രാജ്യത്തേക്ക് വിളിക്കുന്നത്.

ഈജിപ്തിലെ ബാങ്കുകള്‍

ഈജിപ്തിലെ ബാങ്കുകള്‍

സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ എന്നീ ജിസിസി രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്തും ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ആ രാജ്യത്തെ ബാങ്കുകള്‍ ഖത്തറുമായുള്ള ഇടപാടുകള്‍ മരവിപ്പിക്കാന്‍ തുടങ്ങി. ഖത്തറിലെ ബാങ്കുകളുമായി ഇടപാട് ഇനി നടത്തില്ലെന്ന് കെയ്‌റോയിലെ ബാങ്കുകള്‍ അറിയിച്ചു.

ജിസിസി ബാങ്കുകള്‍ അന്തിമ തീരുമാനമെടുത്തില്ല

ജിസിസി ബാങ്കുകള്‍ അന്തിമ തീരുമാനമെടുത്തില്ല

എന്നാല്‍ ജിസിസിയിലെ ബാങ്കുകള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര ബാങ്കിന്റെ വിവിരങ്ങള്‍ക്ക് കാത്തിരിക്കുകയാണ് യുഎഇയിലെ വാണിജ്യ ബാങ്കുകള്‍. ഇക്കാര്യം അവര്‍ റോയിട്ടേഴ്‌സിനോട് സമ്മതിച്ചു.

2014ലും ഖത്തറിനെതിരേ സൗദി

2014ലും ഖത്തറിനെതിരേ സൗദി

2014ലും ഖത്തറിനെതിരേ സൗദി അറേബ്യ സമാനമായ രീതിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഖത്തര്‍ തീവ്രവാദി സംഘങ്ങളെ പിന്തുണയ്്ക്കുന്നുവെന്നാരോപിച്ച് നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദി അന്ന് അംബാസഡര്‍മാരെ പിന്‍വലിക്കുകയാണ് ചെയ്തത്.

ഇപ്പോഴത്തെ നടപടി കടുപ്പിച്ചു

ഇപ്പോഴത്തെ നടപടി കടുപ്പിച്ചു

എന്നാല്‍ ഇപ്പോള്‍ അംബാസഡര്‍മാരെ പിന്‍വലിക്കുക മാത്രമല്ല, ഗതാഗത മാര്‍ഗങ്ങള്‍ തടയുക കൂടി ചെയ്തു. സാമ്പത്തികമായി ഖത്തറിനെ ഞെരുക്കുക എന്ന ലക്ഷ്യവും ഇതിലുണ്ടെന്ന് കരുതുന്നു. അതു വഴി ഖത്തറിലേക്കുള്ള നിക്ഷേപം കൈക്കലാക്കാന്‍ സൗദിയും ബഹ്‌റൈനും യുഎഇയും ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഓഹരി വിപണികള്‍

ഓഹരി വിപണികള്‍

ഖത്തറിന്റെ ഓഹരി വിപണികള്‍ നന്നേ കൂപ്പു കുത്തിയിട്ടുണ്ട്. മറ്റു ജിസിസികളുടെയും ഓഹരികളില്‍ ഇടവുണ്ടായി. വരും ദിവസങ്ങളില്‍ ഓഹരി വിപണി പൂര്‍ണമായും ഇടിയുമെന്നാണ് നിഗമനം. ഇപ്പോഴത്തെ പ്രവണത ഇടപാടുകാര്‍ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് അബൂദാബി എന്‍ബിഎഡി സെക്യൂരിറ്റീസിന്റെ സിഇഒ മുഹമ്മദ് അലി യാസീന്‍ പറഞ്ഞു.

മൊത്തം തകര്‍ക്കും

മൊത്തം തകര്‍ക്കും

അതേസമയം, ഗള്‍ഫ് മേഖലാ രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നത മേഖലയെ മൊത്തം തകര്‍ക്കുമെന്ന് നിഗമനം. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഖത്തറും ഉപരോധം ഏര്‍പ്പെടുത്തി സൗദിയും യുഎഇയും ബഹ്റൈനും രംഗത്തെത്തിയതോടെ നശിക്കുന്നത് മേഖല മൊത്തമാണ്.

ഖത്തറിന് സാധിക്കും

ഖത്തറിന് സാധിക്കും

ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഖത്തറിന് സാധിക്കുമെങ്കിലും മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വന്‍ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, വ്യാപാരവും നിക്ഷേപവും വന്‍തോതില്‍ കുറയും. ഗള്‍ഫ് രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നു എന്നതാണ്. അതാണ് ഇല്ലാതാകുന്നത്.

വന്‍കിട പദ്ധതികള്‍ നിലയ്ക്കും

വന്‍കിട പദ്ധതികള്‍ നിലയ്ക്കും

പരസ്പരം കലഹിച്ച് നില്‍ക്കുന്ന മേഖലയില്‍ ആരും വന്‍കിട പദ്ധതികള്‍ നടപ്പാക്കാനോ അവിടെ നിക്ഷേപം ഇറക്കാനോ തയ്യാറാകില്ല. ഖത്തറിന് മാത്രമല്ല പ്രശ്നം നേരിടുക. വിദേശ നിക്ഷേപം വന്‍തോതില്‍ വാരിക്കൂട്ടുന്ന യുഎഇക്കും തിരിച്ചടിയാകും. ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമാണ് ഖത്തര്‍. യുഎഇക്ക് തൊട്ടുപിന്നിലാണവര്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നടക്കാനിരിക്കുന്ന ലോക കപ്പ് ഫുട്ബോള്‍ മല്‍സരത്തിനും കരിനിഴല്‍ വീണിരിക്കുകയാണിപ്പോള്‍.

കടം നല്‍കുന്നത് നിര്‍ത്തും

കടം നല്‍കുന്നത് നിര്‍ത്തും

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഗള്‍ഫ് മേഖലയ്ക്ക് കടം നല്‍കുന്നത് നിര്‍ത്തി വയ്ക്കാനാണ് സാധ്യത. കുവൈത്തും തുര്‍ക്കിയും സമാധാന പാതയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സൗദിയും യുഎയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്നാണ് സൂചന.

33500 കോടി ഡോളറിന്റെ ആസ്തി

33500 കോടി ഡോളറിന്റെ ആസ്തി

ഖത്തറിനിപ്പോള്‍ 33500 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. അയല്‍രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. പക്ഷേ ദീര്‍ഘകാല ഭാവിയില്‍ സാധിച്ചെന്ന് വരില്ല.

തുറമുഖം വഴി പ്രകൃതി വാതകം

തുറമുഖം വഴി പ്രകൃതി വാതകം

ഖത്തര്‍ അടുത്തിടെ വികസിപ്പിച്ച തുറമുഖം വഴി പ്രകൃതി വാതകം കയറ്റുമതി തുടരാന്‍ സാധിക്കും. കടല്‍ മാര്‍ഗം ഖത്തറിന് മുമ്പില്‍ വിശാമായ വഴിയായി കിടക്കുന്നുമുണ്ട്. സൗദിയുടെ കരമാര്‍ഗമുള്ള വഴിയാണിപ്പോള്‍ അടച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഖത്തര്‍ പ്രകൃതി വാതകം വഴി സമ്പാദിച്ചത് 270 കോടി ഡോളറിന്റെ മിച്ചമാണ്. കടല്‍ വഴി ഇറക്കുമതിക്കാണ് ഖത്തര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടെങ്കിലും ഖത്തര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭാഗികമായി തളര്‍ച്ച നേരിടുന്നതായിരുന്നു ഭാവികാര്യങ്ങള്‍.

വിനോദ സഞ്ചാരികള്‍ എത്തില്ല

വിനോദ സഞ്ചാരികള്‍ എത്തില്ല

ഖത്തറിലേക്ക് മാത്രമായി വിനോദ സഞ്ചാരികള്‍ എത്തുന്നത് കുറവാണ്. മേഖല മൊത്തമായി കാണാനാണ് ആളുകള്‍ വരുന്നത്. ജിസിസി രാജ്യങ്ങളില്‍ അതിന് പ്രത്യേക സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഖത്തറില്‍ എത്തുന്നവര്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് പോകാനോ അല്ലെങ്കില്‍ സൗദിയിലോ യുഎഇയിലോ എത്തുന്നവര്‍ക്ക് ഖത്തറിലേക്ക് വരാനോ ഇനി സാധിക്കില്ല.

ഭക്ഷ്യ ഇറക്കുമതി

ഭക്ഷ്യ ഇറക്കുമതി

ഖത്തറിന്റെ ഭക്ഷ്യ ഇറക്കുമതിയില്‍ വലിയൊരു ഭാഗം വരുന്നത് സൗദി, യുഎഇ വഴിയാണ്. സൗദി കരമാര്‍ഗമുള്ള അതിര്‍ത്തി അടച്ച പശ്ചാത്തലത്തില്‍ ഖത്തര്‍ കടല്‍ മാര്‍ഗം തേടുകയാണ്. ഇറാന്‍ ഖത്തറിനെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. നിര്‍മാണ സാമഗ്രികള്‍ കരമാര്‍ഗം എത്തിക്കാന്‍ സാധിക്കാതെ വന്നാല്‍ ഖത്തറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. നിര്‍മാണ ചെലവ് കൂടാന്‍ അതിടയാക്കും. പണപ്പെരുപ്പം വര്‍ധിക്കുക കൂടി ചെയ്താല്‍ ഖത്തറും സമാനമായ രീതിയില്‍ സൗദിയും യുഎഇയും തിരിച്ചടി നേരിടേണ്ടി വരും.

English summary
Saudi Arabia has promised to "begin legal procedures for immediate understandings with brotherly and friendly countries and international companies to apply the same procedures as soon as possible".
Please Wait while comments are loading...