കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ-പാക് ചര്‍ച്ചയില്‍ അമിത പ്രതീക്ഷ ഇല്ല; പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ്

  • By Athul
Google Oneindia Malayalam News

ഇസ്ലാമാബാദ്: ജനുവരിയില്‍ നടക്കാന്‍ ഇരിക്കുന്ന ഇന്ത്യ- പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ അമിത പ്രതീക്ഷ ഇല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ്. റേഡിയോ പാകിസ്താന്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടര്‍ പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സമാധാനം പുന:സ്ഥാപിക്കാനാവും ആദ്യ ശ്രമം. കാശ്മീര്‍ അടക്കമുള്ള കാര്യങ്ങള്‍ ജനവരിയില്‍ ചര്‍ച്ച ചെയ്യുമെന്നും അസീസ് പറഞ്ഞു.

Sartaj Aziz

ഇന്ത്യയുടേയും പാകിസ്താന്റേയും പ്രധാനമന്ത്രിമാര്‍ ലാഹോറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയെ സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്തുകയാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലക്ഷ്യമെന്നും അസീസ് പറഞ്ഞു.

വെള്ളിയാഴ്ച കാബൂളില്‍ നിന്ന് മടങ്ങവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ചെരുമകളുടെ വിവാഹത്തിലും അന്നദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് നടത്തിയ ചര്‍ച്ചയുടെ തുടര്‍നടപടി എന്ന നിലയിലാണ് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടത്താന്‍ ധാരണയായത്.

English summary
Don't expect much from talks between India and Pakistan in January: Sartaj Aziz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X