യുഎസിനെ ചെറുതായി കാണേണ്ട, അങ്ങനെ വിചാരിച്ചാൽ ഫലം വലുതായിരിക്കും, മുന്നറിയിപ്പുമായി ട്രംപ്

  • Posted By:
Subscribe to Oneindia Malayalam

ടോക്കിയോ: ഉത്തരകൊറിയയെ പരേക്ഷമായി വെല്ലുവിളിച്ച്യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെ ആരും ചെറുതായി കാണേണ്ട. അങ്ങനെയുണ്ടായാൽ ഫലം അത്ര സുഖകരമായിരിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

കോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻ

ഒരു ഏകാധിപതി ഭരണകൂടം യുഎസിന്റെ യുഎസിന്റെ ദൃഢനിശ്ചയത്തെ ഇടയ്ക്കെക്കെ ചെറിതായി കാണാൻ ശ്രമിക്കാറുണ്ട്. എന്നാൽ ആ ശീലം അവർക്ക് നല്ലതായി ഒരിക്കലും വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തി.അ‍ഞ്ചു രാജ്യങ്ങൾ നീളുന്ന ഏഷ്യൻ സന്ദർശനത്തിന്റെ ആദ്യ പാദ സന്ദർശനത്തിനാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാൻ കൂടാതെ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും ട്രംപ് പോകുന്നുണ്ട്.

സംഭവം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു, കണ്ണൂരിൽ ബസ് ആളുകളെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ...

ഉന്നിനെ വെല്ലുവിളിച്ച് ട്രംപ്

ഉന്നിനെ വെല്ലുവിളിച്ച് ട്രംപ്

ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ജപ്പനിലെത്തിയ ട്രംപ് അമേരിക്ക- ജപ്പാൻ സൈനികരുടേയും സ്ത്രീകളുടേയും മുന്നിൽവെച്ചായിരുന്നു ഉത്തരകൊറിയൻ ഏകാധിപതി കിങ്ജോങ് ഉന്നിനെ പരോഷമായി വെല്ലുവിളിച്ചത്. യുഎസിനെ ചെറുതായി കാണുന്നത് ഭാവിയിൽ നല്ലതല്ലെന്നാണ് ട്രംപിന്റെ വെല്ലുവിളി.

ജനങ്ങളുടെ സുരക്ഷ

ജനങ്ങളുടെ സുരക്ഷ

ജനങ്ങളുടെ സുരക്ഷയാണ് യുഎസ് സർക്കാരിന് ഏറ്റവും പ്രാധാന്യത്തോടെ നോക്കുന്നത്. ജനങ്ങളേയും രാജ്യത്തേയും അപകടത്തിലാക്കുന്ന ഒരു തരം പ്രവർത്തനങ്ങളിലും തങ്ങൾ ഏർപ്പെടില്ലെന്നും ട്രംപ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ മുതൽ കൂട്ട്.

 ജയിച്ച പാരമ്പര്യം

ജയിച്ച പാരമ്പര്യം

ആരുടേയും മുന്നിൽ തോറ്റപാരമ്പര്യം അമേരിക്കയ്ക്ക് ഇല്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു. എക്കാലത്തും ജയിച്ചുമാത്രമാണ് യുഎസ് സൈന്യത്തിന്റെ ശീലമെന്നു ഉത്തരകൊറിയയെ ലക്ഷ്യമിട്ട് ട്രംപ് പറഞ്ഞു. ലോകരാജ്യങ്ങൾക്ക് നീതി ലഭിക്കുന്നതിനായി നിലകൊളളുന്ന സൈന്യമാണ് യുഎസിന്റേതെന്നും ട്രംപ് ഒർമ്മിപ്പിച്ചു. ലോകരാജ്യങ്ങൾക്ക് ഭീക്ഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള ആക്രമങ്ങളേയും പ്രവർത്തനങ്ങളേും ഏതിർക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു

യുഎസ്-ജപ്പാൻ സംഖ്യം

യുഎസ്-ജപ്പാൻ സംഖ്യം

കഴിഞ്ഞ ആറു ദശാബ്ദങ്ങളായി മേഖലയിലെ സമാധാനന അന്തരീക്ഷം നിലനിർത്തുന്നതിന വേണ്ടി നിർണ്ണായക പങ്കുവഹിച്ചത് യുഎസ്-ജപ്പാൻ സഖ്യ സൈന്യമാണ്. ജപ്പാൻ സൈനികർക്ക് കൂടുതൽ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരകൊറിയ പ്രദേശത്ത് സൃഷ്ടിക്കുന്ന ഭീഷണിയെ നേരിടാൻ ജപ്പാനും, ദക്ഷിണകൊറിയയ്ക്കും അത്യാധുനിക ആയുധങ്ങൾ നൽകുമെന്ന് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

ആണവായുധ പരീക്ഷണം നിർത്തില്ല

ആണവായുധ പരീക്ഷണം നിർത്തില്ല

ഉത്തരകൊറിയയുടെ മേൽ എത്ര സമ്മർദ്ദവും ഉപരോധവും ചെലുത്തിയാലും തങ്ങൾ ആണവ പരീക്ഷണം അവസാനിപ്പിക്കാൻ പോകുന്നില്ലെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ഉത്തരകൊറിയയുടെ ആണവ പ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി. ഉത്തരകൊറിയയുമായി ആണവനിരായുധീകരണ ചര്‍ച്ചകള്‍ നടത്താമെന്ന മോഹം പകല്‍ക്കിനാവു മാത്രമാണെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്ക് തങ്ങളോടുള്ള ശത്രുതാ മനോഭാവം ഉപേക്ഷിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപയോഗിച്ച് നടപടികള്‍ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

പന്ത്രണ്ടു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തിനാണ് ട്രംപ് തുടക്കമിട്ടിരിക്കുന്ന്. ജപ്പാനിലേക്കുളള യാത്രയ്ക്കിടെ അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപിലെ ഹെക്കാം വ്യോമസേനാ താവളത്തില്‍ ആദ്യദിനം സൈനികരുമായി കൂടിക്കാഴ്ച നടത്തി.ജപ്പാനിലെത്തിയ ട്രംപ് ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തും. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. നലംബർ 7 ന് ദക്ഷിണ കൊറിയ സന്ദർശിക്കും

English summary
Donald Trump warns 'dictators' not to underestimate American resolve – video View more sharing optionsShares83Justin McCurry in TokyoDonald Trump has begun his tour of Asia with a warning that “no dictator” should underestimate America, in a thinly veiled reference to the North Korean leader, Kim Jong-un.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്