കാത്തിരിക്കൂ... വമ്പന്‍ പ്രഖ്യാപനം വരാന്‍ പോകുന്നു; ട്രംപിന്റെ ലക്ഷ്യമെന്ത്?
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കും എന്ന സൂചന നല്‍കി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ 15 ന് താന്‍ ഒരു വലിയ പ്രഖ്യാപനം നടത്താന്‍ പോവുകയാണ് എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഈ വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ അവസാന ദിവസത്തിന് മുന്നോടിയായി ഒഹായോയില്‍ പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫ്‌ലോറിഡയില്‍ അടുത്തയാഴ്ച ഒരു വലിയ പ്രഖ്യാപനം നടത്തും എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. നവംബര്‍ 15 ചൊവ്വാഴ്ച മാര്‍-എ-ലാഗോയില്‍ ഞാന്‍ വളരെ വലിയ ഒരു പ്രഖ്യാപനം നടത്താന്‍ പോകുന്നു. നാളെയുടെ പ്രാധാന്യത്തില്‍ നിന്ന് ഒന്നും കുറയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും മത്സരിച്ചേക്കും എന്ന സൂചന ഇതിന് മുന്‍പും ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരുന്നതാണ്. താന്‍ മിക്കവാറും വീണ്ടും മത്സരിക്കുമെന്നും വളരെ വേഗം തന്റെ ഉദ്ദേശ്യങ്ങള്‍ ഔപചാരികമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ ഒരുപക്ഷേ ഇത് വീണ്ടും ചെയ്യേണ്ടിവരും എന്നായിരുന്നു കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞത്.

റിപ്പബ്ലിക്കന്‍ ഉദ്യോഗസ്ഥരും ട്രംപിന്റെ അനുയായികളില്‍ ചിലരും പ്രചാരണം ആരംഭിക്കാന്‍ മിഡ്ടേം കഴിയുന്നത് വരെ കാത്തിരിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്. ഇടക്കാല തെരഞ്ഞെടുപ്പ് അദ്ദേഹത്തിനെതിരെയുള്ള ഒരു റഫറണ്ടമായി മാറുന്നത് ഒഴിവാക്കാനും റിപ്പബ്ലിക്കന്‍മാര്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തെ സംരക്ഷിക്കാനുമാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ട്രംപ് മുന്നോട്ട് പോകാന്‍ ഉത്സുകനാണ്. തന്റെ ' വലിയ പ്രഖ്യാപനത്തിനായി' ആഴ്ചകള്‍ക്ക് മുന്‍പെ സാധ്യമായ സ്ഥലങ്ങളും തീയതികളും ട്രംപ് ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍. ആദ്യം നവംബര്‍ 8 ന് റിപ്പബ്ലിക്കന്‍മാര്‍ക്ക് ചരിത്ര വിജയം നേടണം എന്നായിരുന്നു പെന്‍സില്‍വാനിയയില്‍ നടന്ന ഒരു റാലിയില്‍ അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞത്.

2016 ലും 2020-ലും 8 പോയിന്റുകള്‍ക്ക് ഒഹായോയില്‍ ട്രംപ് വിജയിച്ചിരുന്നു. സംസ്ഥാനത്തിന്റെ സെനറ്റ് പ്രൈമറിയില്‍ വാന്‍സിനെ പിന്താങ്ങാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വിജയത്തിലേക്ക് നയിച്ചിരുന്നു. ഗ്രന്ഥകാരനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും ഒരു കാലത്ത് ട്രംപ് വിമര്‍ശകനുമായ വാന്‍സ്, ട്രംപിന്റെ 'അമേരിക്കാ ഫസ്റ്റ്' നിലപാടുകള്‍ സ്വീകരിച്ച പുതിയ തലമുറയിലെ റിപ്പബ്ലിക്കന്‍ നേതാക്കളുടെ ഭാഗമാണ്.












Click it and Unblock the Notifications