ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ല; ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് മുന്‍ ഉദ്യോഗസ്ഥന്‍

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഭരണസിരാ കേന്ദ്രമായ വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡാന്‍ ബോണിഗിനോ. ഭീകരാക്രമണം ഉണ്ടായാല്‍ ട്രംപിനെ രക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Xdonaldtrump

കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസില്‍ ഒരാള്‍ അതിക്രമിച്ച് കടക്കുകയും 15 മിനുറ്റോളം അതീവ സുരക്ഷമേഖലയില്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോണ്‍ഗിനോയുടെ മുന്നറിയിപ്പ്. ഒരു യുവാവ് അതിക്രമിച്ച് കടക്കുന്നത് തടയാന്‍ കഴിയാത്ത സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് 40തോളം ഭീകരര്‍ കടക്കുന്നത് തടയാന്‍ കഴിയുകയെന്നും ബോണ്‍ഗിനോ ചോദിച്ചു.

മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയുടെയും ജോര്‍ജ് ഡബ്ലിയു ബുഷിന്റെയും സുരക്ഷ സംഘത്തില്‍ അംഗമായിരുന്നു ബോണ്‍ഗിനോ. ഒബാമയുടെ ഭരണകാലത്തും സമാനമായ രീതിയില്‍ സുരക്ഷവീഴ്ച ഉണ്ടായിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് വൈറ്റ് ഹൗസില്‍ സുരക്ഷ വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
US President Donald Trump is not safe inside the White House and even the Secret Service would not be able to protect him during a terror attack, a former Secret Service agent who had guarded previous presidents have warned.
Please Wait while comments are loading...