കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ നികുതി നിരക്കിനെ വിമർശിച്ച് വീണ്ടും ട്രംപ്; വ്യാപാരബന്ധം തന്നെ സന്തോഷിപ്പിക്കാൻ മാത്രം!!

Google Oneindia Malayalam News

ന്യൂയോർക്ക്: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ സന്തോഷിപ്പിക്കാൻവേണ്ടി മാത്രമാണ് ഇന്ത്യയ്ക്ക് വ്യാപരബന്ധമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഇന്ത്യയില്‍ എത്തിയപ്പോള്‍ താങ്ങാനാവാത്ത നികുതി ആയിരുന്നു. പിന്നീട് അതിന്റെ പേരില്‍ നേരിട്ട് മോദിയുമായി വരെ ബന്ധപ്പെട്ട കഥയും ട്രംപ് വിവരിച്ചു.

<strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!</strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!

എന്തിനാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ പ്രസിഡന്റ് ട്രംപിനെ സന്തോഷിപ്പിക്കാന്‍ എന്നായിരുന്നു ഉത്തരം ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.

Donald Trump

'താരിഫ് കിംഗ്' എന്നാണ് ഇന്ത്യ അമിത നികുതി ഈടാക്കുന്നതിനെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ ഉടന്‍ അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ തുടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വേണമെന്ന് ഒരാഴ്ച മുമ്പും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പ്രതികാര നടപടികള്‍ക്കില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ത്യ ഉയർന്ന ഉറക്കുമതി നികുതി ചുമത്തുന്നതിനെതിരെ നേരത്തെയും ട്രംപ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

English summary
Donald Trump says 'tariff king' India wants trade deal with US primarily to keep him 'happy'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X