Get Updates
Get notified of breaking news, exclusive insights, and must-see stories!

'ട്രംപ് തന്നേയും ലൈംഗികമായി ഉപദ്രവിച്ചു'; വെളിപ്പെടുത്തി മറ്റൊരു സ്ത്രീ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു സ്ത്രീ. 81കാരിയായ ജെസീക്ക ലീഡ്‌സ് ആണ് ആരോപണം ഉയർത്തിയത്. 1970 കളുടെ അവസാനത്തില്‍ ഒരു എയര്‍ലൈന്‍ ഫ്‌ലൈറ്റില്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഇവർ പറഞ്ഞത്. മുൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഇ ജീൻ കാരൾ ട്രംപിനെതിരെ ഉയർത്തിയ ലൈംഗികാരോപണ കേസുമായി ബന്ധപ്പെട്ട് മാൻഹട്ടൻ ഫെഡറർ കോടതിയിൽ വെച്ച് നടക്കുന്ന വിചാരണക്കിടെ സാക്ഷി വിസ്താരത്തിലാണ് ജെസീക്ക ഇക്കാര്യം പറഞ്ഞത്.

ന്യൂയോർക്കിലേക്കുള്ള യാത്രയിലെ വിമാനത്തിന്റെ ബിസിനസ് ക്ലാസ് സെക്ഷനിൽ ട്രംപ് തന്റെ പാവാടയ്ക്ക് മുകളിലേയ്ക്ക് കൈവെയ്ക്കുകയായിരുന്നുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. യാതൊരു സംസാരവുമില്ലാതെ പെട്ടെന്നായിരുന്നു ട്രംപിന്റെ പ്രവൃത്തി. അയാൾ തന്റെ സ്തനങ്ങൾ പിടിക്കുകയും എന്നെ ചുംബിക്കാനും ശ്രമിക്കുകയും ചെയ്തു', അവർ പറഞ്ഞു.

 trump-

2016ലെ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ലീഡ്‌സ് തന്റെ ആരോപണം ആദ്യമായി ഉന്നയിച്ചത്.ഹിലരി ക്ലിന്റണുമായുള്ള ചർച്ചയ്ക്കിടെ ലൈംഗികാതിക്രമ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചതിന് പിന്നാലെയാണ് അവർ ആദ്യം ആരോപണം ഉയർത്തിയത്.

അതേസമയം കരോളിന്റെ മറ്റൊരു സുഹൃത്താ. ലിസ ബേൺബച്ചിനേയും ചൊവ്വാഴ്ച കോടതിയിൽ വിസ്തരിച്ചിരുന്നു. 1996-ൽ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ കരാൾ തന്നെ വിളിച്ചിരുന്നുവെന്നായിരുന്നു അവർ കോടതിയിൽ പറഞ്ഞത്. അവൾ പറയുന്നത് സത്യമാണെന്ന് ലോകം അറിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷമായിരുന്നു കാരൾ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമ കേസിൽ ഒരു വർഷത്തിനുള്ള വിചാരണ തീർത്ത് വിധി പറയുമെനന്ത് സംബന്ധിച്ച് നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെയായിരുന്നു ഇത്.

1990-കളുടെ മധ്യത്തിൽ മാൻഹട്ടനിലെ ആഡംബര ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ട്രംപ് ശ്രമിച്ചെന്നായിരുന്നു 79കാരിയായ കരാൾ ആരോപിച്ചത്. ഭയന്നാണ് താൻ ഇത്രയും കാലം പറയാതിരുന്നത്.

2019-ൽ താൻ ഈ ആരോപണവുമായി പരസ്യമായി രംഗത്തെത്തിയതിന് ശേഷം ട്രംപ് തന്നെ തട്ടിപ്പുകാരിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയതായും കരാർ പറഞ്ഞിരുന്നു. അതേസമയം ജീനിനെ തനിക്കറിയില്ലെന്നും പ്രശസ്തിക്കായി കള്ളം പറയുകയാണെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്. തനിക്കെതിരെ നേരത്തേ ഉയർന്ന ലൈംഗികാരോപണങ്ങളെല്ലാം ട്രംപ് തള്ളിയിരുന്നു. അതേസമയം നേരത്തേ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ അശ്ളീല ചിത്ര താരം സ്​റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന ക്രിമിനൽ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+