ഹിന്ദുക്കളെ വെറുതെ ആക്രമിക്കരുത്: സവാഹിരി

ജിഹാദികള്‍ക്ക് തങ്ങളുടെ ആശയ പ്രചാരണത്തിന് സുരക്ഷിത ഇടം ലഭിക്കുന്നതിനാണ് സവാഹിരിയുടെ നിര്‍ദ്ദേശം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അല്‍ ഖ്വയ്ദ പുറപ്പടുവിക്കുന്ന തന്ത്രപരമായ നിലപാടാണിത്. സെപ്റ്റംബര്‍ 11 ആക്രമണം കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ ഖ്വയ്ദ ഇത്തരമൊരു നിര്‍ദ്ദേശവുമായി മുന്നോട്ട് വരുന്നത്. വടക്കന്‍ ആഫ്രിക്കമുതല്‍ കശ്മീര്‍ വരെ തങ്ങളുടെ അന്തര്‍ദേശീയ ശൃംഘല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
അമേരിക്കയുടേയും ഇസ്രായേലിന്റേയും നടപടികള്‍ തങ്ങളെ ദുര്‍ബലമാക്കിയിരിക്കുന്നു എന്ന തിരിച്ചറിവിലാണ് സവാഹിരി ഇപ്പോള്‍ അല്‍പം മൃദുവുമായ ഒരു നിലപാടെടുത്തിരിക്കുന്നത്. മതപ്രചാരണ പരിപാടികള്‍ക്ക് ഊന്നല്‍ കൊടുക്കാനാണ് നിര്‍ദ്ദേശം.
അമേരിക്കയും അവരുടെ പ്രതിനിധികളും തങ്ങളുടെ ലക്ഷ്യം തന്നെയെന്ന് സവാഹിരി പറയുന്നുണ്ട്. പക്ഷേ ഓരോ സ്ഥലത്തിനുമനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകുമെന്നും സവാഹിരി പറയുന്നു. പ്രധാന തത്വം എന്ന് പറയുന്നത് അവരുമായി എന്തെങ്കിലും വിവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നതാണെന്നും പറയുന്നു. തങ്ങളുടെ സമരം വളരെ ദൈര്‍ഘ്യമേറിയ ഒന്നാണെന്നും സവാഹിരി പറഞ്ഞു വക്കുന്നുണ്ട്.
പക്ഷേ വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലങ്ങളെകുറിച്ചം സവാഹിരി വ്യക്തിമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍, ഇറാഖ്, സിരിയ, യെമന്‍, സൊമാലിയ എന്നിവയാണ് ആ സ്ഥലങ്ങള്‍.












Click it and Unblock the Notifications