ബലാത്സംഗക്കേസിലെ പ്രതി പെണ്ണായി!!! ലിംഗമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ...

  • By: മരിയ
Subscribe to Oneindia Malayalam

കേബ്രിഡ്ജ്‌ഷേര്‍: ബലാത്സംഗക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്ന ആളാണ് മാര്‍ട്ടിന്‍ പോണ്ടിഗ്, എന്നാല്‍ ജയിലിലേക്ക് പോയ ആളല്ല ഇപ്പോള്‍ മാര്‍ട്ടിന്‍, പെണ്ണായി മാറിയിരിയ്ക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാര്‍ട്ടിന്‍ പെണ്ണായി, പേരും മാറ്റി ജെസീക്ക വിന്‍ഫീല്‍ഡ്. 

പെണ്ണായി മാറിയെങ്കിലും ജെസീക്കയുടെ ഉള്ളിലെ ക്രൂരമൃഗം മരിച്ചിട്ടുണ്ടാകില്ലെന്നാണ് ബലാത്സംഗത്തിന് ഇരയായവര്‍ പറയുന്നത്.

ബലാത്സംഗം

രണ്ട് സ്ത്രീകളെയാണ് മാര്‍ട്ടിന്‍ ബലാത്സംഗം ചെയ്തത്. ഈ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവയിക്കുന്നതിന് ഇടയിലാണ് ഇയാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. 10,000 പൗണ്ടാണ് ഇതിനായി മാര്‍ട്ടിന്‍ ചെലവാക്കിയത്.

സ്ത്രീയായി

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ മാര്‍ട്ടിന്‍ പേരും മാറ്റി, ജെസീക്ക വിന്‍ഫീല്‍ഡ്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു മാര്‍ട്ടിന്‍, കുടുംബത്തിന്റെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂരത അവസാനിയ്ക്കില്ല

മാര്‍ട്ടിന്‍ പെണ്ണായി മാറിയെങ്കിലും അയാളുടെ ക്രൂരതയ്ക്ക് ഒരു കുറവും വരാന്‍ സാധ്യത ഇല്ലെന്ന് പീഡനത്തിന് ഇരയായ യുവതികള്‍ പറയുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മാര്‍ട്ടിന്റെ കളികളെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

വനിതാ ജയിലിലേക്ക് മാറ്റി

സ്ത്രീയായി മാറിയ മാര്‍ട്ടിനെ(ജെസിക്ക)വനിതാ ജയിലിലേക്ക് മാറ്റി. ഇയാളുടെ ശാരീരിക പരിശോധനകള്‍ നടത്തിയ ശേഷമാണ് ഇതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.ശാസ്ത്രീയ പരിശോധനകളും കൗണ്‍സിലിംഗും നടത്തിയ ശേഷമാണ് പുരുഷന്മാരായ കുറ്റവാളികള്‍ക്ക് സ്ത്രീ ആവാന്‍

കൊടുംകുറ്റവാളികള്‍ പോലും

കേസില്‍ നിന്ന് രക്ഷപ്പെടാനായി കൊടുംകുറ്റവാളികള്‍ പോലും ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നുണ്ടെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീ എന്ന ആനുകൂല്യം മുതലെടുത്ത് രക്ഷപ്പെടാനായാണ് പലരും ഇങ്ങനെ ചെയ്യുന്നത്.

English summary
'There are not enough words to describe him and the evil he has done. It is diabolical they have allowed him to have a sex change and diabolical that he could be freed this year, the victim said.
Please Wait while comments are loading...