വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം, മരണം 145 കടന്നു, അബുദാബിയും കുവൈത്തും കുലുങ്ങി

  • Posted By: Desk
Subscribe to Oneindia Malayalam

പാകിസ്താന്‍റെ ഭൂചലന പ്രവചനത്തിന് പിന്നില്‍ മലയാളി!! മലയാളി പ്രൊഫസര്‍ കൊടുത്തത് ഒരൊന്നൊന്നര പണി

ബാഗ്ദാദ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി. 1,700 പേര്‍ക്ക് പപരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. തിങ്കളാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുന്നത്.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!

ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച് ഇതുവരെ  207 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ കമ്പനം മൂന്നു മിനിറ്റോളം നീണ്ടു നിന്നതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. മേഖലയില്‍ തുടര്‍ചലനങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Iran Earthquake

ഇറാഖിലെ സുലൈമാനിയ പ്രഭവകേന്ദ്രമായി പ്രാദേശിക സമയം ഒമ്പതരയോടെയാണ് ഭൂചലനം ഉണ്ടായത്. കുവൈത്തിന്റെ പല ഭാഗങ്ങളിലും ഷാര്‍ജയിലും അബുദാബിയിലും ദുബായിലും കമ്പനം അനുഭവപ്പെട്ടു. കുവൈത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. രാത്രിയായതിനാല്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ആളുകളെ കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. നേരം വെളുക്കുന്നതോടെ മാത്രമേ ചിത്രം കൂടുതല്‍ വ്യക്തമാകൂവെന്നാണ് ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

സെപ്തംബറില്‍ മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 217 പേരാണ് കൊല്ലപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ കമ്പനത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് പരിക്കേറ്റിരുന്നത്.

English summary
An earthquake measuring 7.3 on the Richter Scale has hit northern part of Iraq near the border with Iran, killing dozens of people in the areas along the border.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്