കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയയില്‍ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ മരണം

Google Oneindia Malayalam News

ഒന്‍ടിഷ: നൈജീരിയയില്‍ പാചവക വാതകം ടാങ്കറില്‍ നിന്ന് ബാരലുകളിലേയ്ക്ക് മാറ്റുന്നതിനിടെ വന്‍ സ്‌ഫോടനം. നൂറിലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തെക്ക് കിഴക്കന്‍ നൈജീരയയിലെ നൂയി നഗരത്തിലാണ് സംഭവം. പാചകവാതകം വാങ്ങുന്നതിനായി കാത്തു നിന്നവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരിഭാഗം പേരും എന്നാണ് റിപ്പോര്‍ട്ട്.

Nigeria Map

വാതക പ്ലാന്റിന് അടുത്ത് വച്ചാണ് പൊട്ടിത്തെറിയുണ്ടാത്. തീ പ്ലാന്റിലേയ്ക്കും വ്യാപിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളും അഗ്നിയ്ക്കിരയായി.

എന്താണ് തീപിടിയ്ക്കാനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകള്‍ മണിക്കൂറുള്‍ കൊണ്ടാണ് തീശമിപ്പിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള നമ്ദി അസികിവെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രിസ്മസ് ദിനത്തില്‍ പാചകം ചെയ്യാന്‍ ആവശ്യമായ പാചകവാതകം വാങ്ങാന്‍ വന്നവരാണ് അപകടത്തില്‍ പെട്ടത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍ കഴിയുംമുമ്പേ തീ ആളിപ്പടര്‍ന്നിരുന്നു. വാത്ക ടാങ്കര്‍ പൊട്ടിത്തെറിയ്ക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അടുത്തുള്ള വീടുകള്‍ക്കും തീപ്പിടത്തില്‍ നാശം സംഭവിച്ചിട്ടുണ്ട്.

English summary
Scores of people are reported killed in an explosion at an industrial gas plant in south-eastern Nigeria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X