മാരകമായ സാംക്രമിക രോഗവുമായി പാകിസ്താനി യുവാവ് സൗദി ജയില്‍ ചാടി, രോഗത്തെ ഭയന്ന് പൊലീസ്
റിയാദ്: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ജയിലില്‍ കഴിഞ്ഞ പാകിസ്താനി ജയില്‍ ചാടി. ഇയാളെ പിടികൂടാന്‍ സൗദി പൊലീസ് നെട്ടോട്ടത്തില്‍. മയക്കുമരുന്ന് കേസിലെ പ്രതിയായതിനാല്‍ മാത്രമല്ല പൊലീസ് ഇയാള്‍ക്ക് പിന്നാലെ പായുന്നത്. മാരകമായ സാംക്രമിക രോഗത്തിന് അടിമയാണ് ഇയാള്‍. ഇത്തരമൊരു രോഗി ജയിലിന് പുറത്തിറങ്ങുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
നാല്‍പ്പതുകാരനായ തടവുകാരനാണ് ശക്തമായ സുരക്ഷ സംവിധാനങ്ങളെ മറികടന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടോ. കടലിലോ കരയിലോ ആകാശത്തോ വച്ച് ഇയാളെ കണ്ടെത്തിയാലും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

മയക്കുമരുന്ന് കടത്തിന് വധശിക്ഷ വരെ കിട്ടിയേക്കാവുന്ന രാജ്യമാണ് സൗദി. കേസില്‍ വിചാരണ തുടങ്ങാനിരിയ്‌ക്കെയാണ് പ്രതിയുടെ ജയില്‍ ചാട്ടം. അതേ സമയം തടവുകാരന്റേ പേരും അയാളുടെ രോഗം എന്താണെന്നും വെളിപ്പെടുത്താന്‍ സൗദി പൊലീസ് തയ്യാറായിട്ടില്ല. അറബിക് ദിനപത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അധികം വൈകാതെ തന്നെ പാകിസ്താനിയെ പിടികൂടാമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.












Click it and Unblock the Notifications