ധൂര്‍ത്തരായ മന്ത്രി പുത്രന്‍മാര്‍ കണ്ട് പഠിക്കണം ദുബായുടെ കിരീടവകാശിയായ ഹമദാന്‍ രാജകുമാരനെ
ദുബായ്: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അത് ആര് ചെയ്താലും അംഗീകരിയ്ക്കപ്പെടേണ്ടതാണ്. ഇത്തരത്തില്‍ സഹജീവികളുടെ ദയനീയവസ്ഥകളില്‍ അവരെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരാളാണ് ദുബായ് കിരീടവകാശിയായ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കാന്‍സര്‍ ബാധിതയായ മൂന്ന് വയസുകാരിയ്ക്ക് ചികിത്സ തുക വാഗ്ദാനം ചെയ്താണ് ഹമദാന്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
അധികാരം, പണം എന്നിവ പലരേയും ധൂര്‍ത്തന്‍മാരും അലസരും ആക്കുമെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ കിരിടവകാശിയായിട്ട് പോലും കാരുണ്യത്തിന്റെ പാതയിലൂടെ സഞ്ചരിയ്ക്കുന്ന വ്യക്തിയാണ് ഹമദാന്‍. യെമന്‍കാരിയായ മൂന്ന് വയസുകാരിയാണ് രക്താര്‍ബുദം പിടിപെട്ട് ദുരിതം അനുഭവിയ്ക്കുന്നത്.

രോഗം അതിന്റെ അന്തിമ ഘട്ടത്തിലാണ്. കുഞ്ഞിന് തെല്ലൊരു ആശ്വാസമെങ്കിലും നല്‍കാന്‍ വിദേശ രാജ്യത്തെ ചികിത്സ വേണം. ലക്ഷങ്ങള്‍ ചിലവ് വരുന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിയ കുട്ടിയുടെ കുടുംബത്തെപ്പറ്റി എമറാത്ത് അല്‍യോം ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്.
ഈ വാര്‍ത്ത കണ്ട് കുട്ടിയെ സഹായിക്കാന്‍ ഹമദാന്‍ മുന്നോട്ട് വരികയായിരുന്നു. 1.4 മില്യണ്‍ ദിര്‍ഹമാണ് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി ഹമദാന്‍ നല്‍കുന്നത്. അമേരിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.












Click it and Unblock the Notifications