Get Updates
Get notified of breaking news, exclusive insights, and must-see stories!

4.44 കോടി മോഷ്ടിച്ച് ഇന്ത്യക്കാരന്‍ വിമാനം കയറി; 6 മണിക്കൂര്‍ കൊണ്ട് പണം വീണ്ടെടുത്ത് ദുബായ് പോലീസ്‌

ദുബായ്∙: ലോകത്തിന്റെ വിവിധ ഭാ​ഗത്തുള്ള ആളുകൾ ജീവിതമാർ​​ഗം തേടിയെത്തുന്ന നാടാണ് ദുബായ്. അന്നം തേടിയെത്തിയവരെ ആരും ദുബായ് നിരാശരാക്കി മടക്കി അയച്ചിട്ടുമില്ല. ഇന്ത്യക്കാരെ സംബന്ധിച്ച് ദുബായ് പച്ചപ്പുള്ള മണ്ണാണ്. എത്രയോ ഇന്ത്യക്കാരാണ് ദുബായിൽ ജോലി തേടി പോകുന്നത്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇന്ത്യക്കാരൻ നടത്തിയ ഒരു വിശ്വാസവഞ്ചനയാണ്. കോടികളുടെ മോഷണം ആണ് ഇന്ത്യക്കാരൻ ദുബായിൽ നടത്തിയത്. എന്നാൽ ദുബായ് പോലീസ് ഇയാളെ കയ്യോടെ പിടികൂടി. ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ഇയാൾ പിടിക്കപ്പെട്ടിരിക്കുന്നത്

1

20 ലക്ഷം ദിർഹം (4.44 കോടി രൂപ) ആണ് ഇയാൾ മോഷ്ടിച്ചത്. 6 മണിക്കൂറിനകം ഈ തുക ദുബായ് പൊലീസ് വീണ്ടെടുത്തു. ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരുന്ന മൊറോക്കൻ വനിതയുടെ ഇന്ത്യക്കാരനായ ഡ്രൈവറാണ് പണം തട്ടി നാട് വിട്ടത്. 24 വർഷത്തെ തൊഴിൽ പരിചയമുള്ള ഡ്രൈവർ വളരെ വിശ്വസ്തൻ ആയിരുന്നു എന്നാണ് സ്ത്രീ പറഞ്ഞത്. അവർക്ക് ഡ്രൈവറെ വിശ്വാസവുമായിരുന്നു, എന്നാണ് യുവതി പറയുന്നത്.

2

ബിസിനസ് ആവശ്യത്തിനും തൊഴിലാളികൾക്ക് ശമ്പളം നൽകാനുമായി 40 ലക്ഷം ദിർഹം യുവതി പിൻവലിച്ചിരുന്നു. വാഹനത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഡ്രൈവർ വഴിയാണ് പലപ്പോഴും ഇവർ പണമിടപാട് നടത്തിയിരുന്നതെന്നും യുവതി പറഞ്ഞു. അതുകൊണ്ട് തന്നെയാണ് സംശയം ഒന്നുമില്ലിതെ പണം വാഹനത്തിൽ വെച്ചത്. എന്നാൽ ഇത്തവണ നടന്നത് അപ്രതീക്ഷിതമായിരുന്നു..

3

ഇവർ മറ്റൊരു ആവശ്യത്തിനായി ഡ്രൈവറെ വീട്ടിലേക്ക് അയച്ചു. പക്ഷേ പണം കാറിൽ നിന്ന് എടുക്കാൻ മറന്നിരുന്നു. ഈ തക്കത്തിൽ 20 ലക്ഷം ദിർഹം കൈക്കലാക്കിയ ‍ഡ്രൈവർ രാജ്യം വിടുകയായിരുന്നു. മോഷ്ടിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം എടുത്ത് ബാക്കിയുള്ള തുക നാട്ടിലേക്ക് അയയ്ക്കാനായി സുഹൃത്തിനെ ഏൽപിച്ചാണ് ഡ്രൈവർ വിമാനം കയറിയത്.

4

അതിനിടെ ഒരാഴ്ച മാത്രം പഴക്കമുള്ള ആഢംബര കാർ ഇടിച്ച് അപകടവും ഉണ്ടാക്കിയതായി യുവതി പറയുന്നു. ഡ്രൈവർ മുങ്ങിയ വിവരം പിറ്റേന്നു രാവിലെ പതിനൊന്നരയോടെ അറിഞ്ഞ ഉടൻ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പണം സുഹൃത്തിൽനിന്ന് കണ്ടെടുത്തു. നഷ്ടമായെന്നു കരുതിയ പണം വീണ്ടെടുത്തു നൽകിയ പോലീസിനെ യുവതി അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+