ഒരു ഹെല്‍മെറ്റിന് എന്ത് കൊടുക്കാം... ഞെട്ടരുത് 43, കോടി രൂപ!!!
ദുബായ്: ഒരു ഹെല്മെറ്റിനൊക്കെ എന്ത് വിലവരും എന്ന് പുച്ഛിയ്ക്കാന്‍ വരട്ടെ... ചിലപ്പോള്‍ ഹെല്‍മെറ്റിന് കോടികള്‍ കിട്ടിയാലോ!!!
ഒരു ഹെല്‍മെറ്റിന് കോടികള്‍ മൂല്യ വരികയോ എന്ന് സംശയിയ്ക്കണ്ട. സംഗതി സത്യമാണ്. പക്ഷേ ഇന്ത്യയിലല്ല, അങ്ങ് ദുബായില്‍ ആണെന്ന് മാത്രം.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂം ഉപയോഗിച്ച ഹെല്‍മെറ്റിന് ലേലത്തില്‍ ലഭിച്ചത് 24.05 ദശലക്ഷം ദിര്‍ഹമാണ്. അതായത് ഏതാണ്ട് 43 കോടി ഇന്ത്യന്‍രൂപ. ബൈക്ക് ഓടിയ്ക്കുമ്പോള്‍ വെയ്ക്കുന്ന ഹെല്‍മെറ്റ് ആയിരുന്നില്ല ഇത്. പിന്നേയോ...

ദുബായ് ഭരണാധികാരി
ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂം ഉപയോഗിച്ച ഹെല്‍മെറ്റിനാണ് ലേലത്തില്‍ റെക്കോര്‍ഡ് തുക ലഭിച്ചത്.

കുതിര സവാരി
ദുബായ് ഭരണാധികാരി കുതിരയോട്ട മത്സരത്തില്‍ ഉപയോഗിച്ച ഹെല്‍മെറ്റ് ആണ് ലേലത്തില്‍ വച്ചത്. 2015 ലെ എഫ്ഇഐ സിഇഐ എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം ഉപയോഗിച്ചത് ഈ ഹെല്‍മെറ്റ് ആയിരുന്നു.
|
ലേലം
അല്‍ ജലൈല ഫൗണ്ടേഷനാണ് ലേലം സംഘടിപ്പിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം കണ്ടെത്തുന്നതിനായിരുന്നു ലേലം.

സൗജന്യമായി നല്കി
ഹെല്‍മെറ്റ് മാത്രമല്ല, മറ്റ് പല സാധനങ്ങളും ലേലത്തില്‍ വച്ചിരുന്നു. ഇതെല്ലാം സൗജന്യമായാണ് ദുബായ് ഭരണാധികാരി നല്‍കിയത്.

90 കോടി
മക്ദൂം കുടുംബത്തില്‍ നിന്ന് ലേലത്തില്‍ വച്ച സാധനങ്ങള്‍ക്ക് മാത്രം ലഭിച്ചത് 50 മില്യണ്‍ ദിര്‍ഹമാണ്. അതായത് 90 കോടി രൂപ.

ആകെ പിരിഞ്ഞത്
അല്‍ ജലൈല ഫൗണ്ടേഷന് നടത്തിയ ലേലത്തില്‍ ആകെ പിരിഞ്ഞുകിട്ടിയത് 89.8 മില്യണ്‍ ദിര്‍ഹമാണ്. അതാണ് 162 കോടി ഇന്ത്യന്‍ രൂപ.

റെക്കോര്‍ഡ് തുക
മുമ്പ് ഷെയ്ഖ് സയ്യിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂം ഉപയോഗിച്ച ഒരു നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത് 23.9 ദശലക്ഷം ദിര്‍ഹത്തിനായിരുന്നു. ആ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂമിന്റെ ഹെല്‍മെറ്റ് ഭേദിച്ചിരിയ്ക്കുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications