കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ലോകകപ്പിന്റെ സ്‌ക്രീനിംഗ് പതിനൊന്ന് ഇടങ്ങളില്‍

Google Oneindia Malayalam News

ദുബായ്: ദിവസങ്ങള്‍ മാത്രമാണ് ഖത്തറില്‍ ഇനി ലോകകപ്പിനായി പന്തുരുളാനായി ഉള്ളത്. പക്ഷേ ഖത്തര്‍ ലോകകപ്പ് അതിലേറെ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. മെഗാ സ്‌ക്രീനില്‍ കളിയുടെ ആരവമെത്തിക്കുകയാണ് ദുബായ്. ഗള്‍ഫ് മേഖലയില്‍ വരുന്ന ലോകകപ്പ് ഏറ്റവും നല്ല അന്തരീക്ഷത്തില്‍ ആസ്വദിക്കാന്‍ പതിനൊന്ന് ഇടങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.

നവംബര്‍ ഇരുപതിനാണ് ഖത്തര്‍ ലോകകപ്പിന് കിക്കോഫ്. നവംബര്‍ ഇരുപതിന് മുമ്പ് തന്നെ ദുബായ് ഫുട്‌ബോള്‍ മാമാങ്കത്തിനുള്ള കാഴ്ച്ചകളൊരുക്കും. ദുബായ് ഹാര്‍ബറാണ് ലോകകപ്പ് കാണാനുള്ള സ്ഥലങ്ങളില്‍ ആദ്യത്തേത്.

1

ആരും കൊതിച്ച് പോകുന്ന ഇടങ്ങളിലാണ് മെഗാ സ്‌ക്രീനുകള്‍ ഒരുക്കിയിരിക്കുന്നത്. കടലിന് അഭിമുഖമായി പ്രത്യേകം ഇരിപ്പിടങ്ങള്‍ ദുബായ് ഹാര്‍ബറില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ലോകകപ്പ് കാണികള്‍ക്ക് ആസ്വദിച്ച് കാണാം. അതും വലിയൊരു വിഭാഗം ആരാധകരെ തന്നെ ഹാര്‍ബര്‍ വേദിയില്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്തൊരു തന്ത്രശാലിയാണ് ഈ നായ; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു തന്ത്രശാലിയാണ് ഈ നായ; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണം

ലോകകപ്പ് ദിനങ്ങളില്‍ പതിനായിരം പേരെയാണ് ഹാര്‍ബര്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇവരെ സ്വീകരിച്ച് കാല്‍പ്പന്തുകളിലൂടെ ഏറ്റവും സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കാനാണ് ഒരുങ്ങുന്നത്. ഇവിടെ 330 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള സ്‌ക്രീനാണ് സ്ഥാപിക്കുന്നത്.

8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ

വെറും ലോകകപ്പ് മാത്രം കണ്ടല്ല ഇവിടെയുള്ള ആഘോഷങ്ങള്‍. വായില്‍ കപ്പലോടിക്കാന്‍ ശേഷിയുള്ള രുചികരമായ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത് കഴിച്ച് കൊണ്ട് ലോകകപ്പ് ആസ്വദിക്കാം. ഇതിന് അനുബന്ധമായി കലാപരിപാടികള്‍ ഒരുക്കുന്നുണ്ട്. അത് മറ്റൊരു അനുഭൂതിയാവും സമ്മാനിക്കുക. രണ്ടാമത്തെ വേദിയും എല്ലാവരെയും അത്ഭുതപ്പെടുത്തും.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ദുബായ് എക്‌സ്‌പോ സിറ്റിയിലാണ് രണ്ടാമത്തെ വേദിയുള്ളത്. ഇവിടെ അല്‍ വസല്‍ അങ്കണവും വിശാലമായ ജൂബിലി പാര്‍ക്കും ലോകകപ്പ് കാഴ്ച്ചകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇവിടെ കുടുംബത്തോടെ എത്തി മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുണ്ട്.

ദുബായ് എക്‌സ്‌പോ സിറ്റിയിലും പതിനായിരം പേരെയാണ് ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത്. ജുമൈരയിലെ ഹില്‍ട്ടന്‍ ഹോട്ടലാണ് കാണികളെ സ്വീകരിക്കാന്‍ സജ്ജമായ മറ്റൊരു വേദി. ദുബായിലെ സ്‌പോര്‍ട്‌സ് സിറ്റിയിലെ ദ സ്‌ക്വയര്‍ ഐഎസ്ഡി 5000 പേരെ വരെ ഉള്‍ക്കൊള്ളും. ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററും ലോകകപ്പ് ആരവം ഉയരും.

ജബല്‍ അലിയിലെ സോള്‍ ബീച്ച് സംഗീത പരിപാടികള്‍ ഒരുക്കിയാണ് കാണികളെ വരവേല്‍ക്കുന്നത്. ഇബ്‌നുബത്തൂത്ത മാള്‍, ബുര്‍ജുള്‍ അറബ്, എന്നിവിടങ്ങളില്‍കളി കാണാം. ബാരസ്തി ബീച്ച്, സോഹോ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും ലോകകപ്പ് ആരവം കേള്‍ക്കാം.

English summary
dubai will screen qatar world cup on 11 different locations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X