പാകിസ്താന്‍ തീവ്ര ഭൂകമ്പത്തില്‍ കുലുങ്ങും? വാനജ്യോതിഷിയുടെ പ്രവചനം, കാരണം ഇതാണ്
ലണ്ടന്‍: തുര്‍ക്കിയിലെ ഭൂകമ്പം ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച് പ്രശസ്തി നേടിയ ശാസ്ത്രജ്ഞനാണ് ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വാനശാസ്ത്രജ്ഞനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പുതിയ പ്രവചനങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വമ്പനൊരു ഭൂകമ്പം പാകിസ്താനില്‍ സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
പക്ഷേ ഇത് സാധ്യത മാത്രമാണെന്നും അദ്ദേഹം പറയുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നായി ഇവ ഇടംപിടിക്കുമെന്നും ഫ്രാങ്ക് പറയുന്നു. അതേസമയം ഫ്രാങ്കിന്റെ പ്രവചനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നേപ്പാള്‍ മേഖലയില്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. അടുത്ത 48 ദിവസത്തിനുള്ളില്‍ പാകിസ്താനില്‍ ശക്തമായ ഭൂകമ്പ സാധ്യതയെന്നാണ് പ്രവചനം. സോളാര്‍ സിസ്റ്റം ജിയോമെട്രി സര്‍വേയിലെ ശാസ്ത്രജ്ഞനാണ് ഫ്രാങ്ക്.

അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ പാകിസ്താന് ചുറ്റും അനുഭവപ്പെട്ടിട്ടുണ്ട്. അത് ഭൂകമ്പ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരുപക്ഷേ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടേക്കാമെന്നും ഫ്രാങ്ക് പറയുന്നു. അതേസമയം ഇപ്പോള്‍ പ്രവചിച്ചത് സാധ്യതകളാണ്. ആരും ഉറപ്പായും ഭൂകമ്പം സംഭവിക്കുമെന്ന് കരുതി ഭയപ്പെടരുത്. അത്തരമൊരു നിഗമനം ഒഴിവാക്കുക. ജാഗ്രത ഉണ്ടായാല്‍ മതിയെന്നും ഫ്രാങ്ക് പറഞ്ഞു. ഞങ്ങള്‍ കണ്ടെത്തിയ ചില കാര്യങ്ങളാണ് ഇപ്പോഴത്തെ സാധ്യതകള്‍ പ്രവചിക്കാന്‍ കാരണമെന്ന് ഫ്രാങ്ക് പറഞ്ഞു.
ബലോചിസ്ഥാനിലെ ചമന്‍ മേഖലയില്‍ വൈദ്യുത ചാര്‍ജിലെ മാറ്റങ്ങളും, അതിന്റെ അളവ് വര്‍ധിക്കുന്നതും കണ്ടുവരുന്നുണ്ട്. ഇത് പാകിസ്താനില്‍ അതിശക്തമായ ഭൂകമ്പത്തിന് കാരണമായേക്കാമെന്നാണ് ഫ്രാങ്ക് പറയുന്നത്. ഒക്ടോബര്‍ മൂന്ന് വരെയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. സെപ്റ്റംബര്‍ മുപ്പതിനാണ് അന്തരീക്ഷ മാറ്റങ്ങള്‍ പാകിസ്താന്‍ മേഖലയില്‍ പ്രകടമായതെന്ന് ഫ്രാങ്ക് പറയുന്നു.
ഗ്രഹങ്ങളുടെ സ്ഥാനചലനത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാങ്കും, അദ്ദേഹത്തിന്റെ ഏജന്‍സിയും ഭൂകമ്പം പ്രവചിക്കാറുള്ളത്. തുര്‍ക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പങ്ങള്‍ അത്തരത്തിലാണ് പ്രവചിച്ചതെന്ന് ഫ്രാങ്ക് പറയുന്നു. പാകിസ്താനിലെ മാറ്റങ്ങള്‍ ശക്തമായ ഭൂകമ്പത്തിനുള്ള സൂചനയാവാം. മൊറോക്കോയില്‍ അത്തരം സൂചന സത്യമായിരുന്നുവെന്നും ഫ്രാങ്ക് വ്യക്തമാക്കി.
അതേസമയം ഭൂകമ്പം സംഭവിക്കുമോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്ന് ഫ്രാങ്ക് പറയുന്നു. എന്നാല്‍ എല്ലാം സര്‍വനാശം ഉണ്ടാക്കുന്ന ഭൂകമ്പമാകുമെന്ന തരത്തില്‍ അഭ്യൂഹമാണ് നടക്കുന്നത്. എന്നാല്‍ അത് ഫ്രാങ്ക് തള്ളി. ഉറപ്പായും പറയാന്‍ സാധിക്കുന്നതല്ല ഇക്കാര്യം. ചില സൂചനകളാണ് ഉള്ളത്. അത് സംഭവിക്കണമെന്നില്ലെന്നും ഫ്രാങ്ക് പറഞ്ഞു.
എന്നാല്‍ കറാച്ചി നാഷണല്‍ സുനാമി സെന്ററിന്റെ ഡയറക്ടര്‍ ആമിര്‍ ഹൈദര്‍ ലഗാരി ഈ വാദങ്ങളെ തള്ളി. ഭൂകമ്പം ഒരിക്കലും പ്രവചിക്കാനാവില്ല. രണ്ട് ടെക്ടോണിക് പ്ലേറ്റുകളുടെ അതിര്‍ത്തി രേഖകല്‍ വരുന്ന എവിടെ വേണമെങ്കിലും ഭൂകമ്പം സംഭവിക്കാം. അത് പാകിസ്താനിലേക്ക് എത്തുമെന്ന് പ്രവചിക്കുക അസാധ്യമാണെന്നും ലഗാരി പറഞ്ഞു.












Click it and Unblock the Notifications