തായ്വാനില് അതിശക്തമായ ഭൂകമ്പം, 7.2 തീവ്രത, വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു; സുനാമി മുന്നറിയിപ്പ്
തായ്പേയ്: തായ്വാനില് അതിശക്തമായ ഭൂകമ്പം. തലസ്ഥാന നഗരിയായ തായ്പേയിയാണ് ഭൂകമ്പത്തില്‍ കുലുങ്ങിയത്. 7.2 ആണ് റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ മേഖലകളില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
സമ്പത്ത് വര്‍ഷിക്കും, തൊട്ടതെല്ലാം പൊന്നായി മാറും, ഭാഗ്യം ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും സുവര്‍ണകാലം
ദക്ഷിണ ജപ്പാന്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. കിഴക്കന്‍ നഗരമായി ഹുവാലിനില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി തായ്വാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള സ്ഥലങ്ങളാണ്. ചില ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കിഴക്കന്‍ തീരഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് തായ്വാന്റെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്വാനില് രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. അതേസമയം തീരപ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ജപ്പാന് നിര്‍ദേശിച്ചിട്ടുണ്ട്. ഒക്കിനാവ പ്രദേശത്തെ ജനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
പത്ത് അടിയോളം ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് ണുന്നറിയിപ്പ്. ജപ്പാന്റെ ദക്ഷിണപശ്ചിമ തീരത്തേക്ക് ഇവ എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒരടിയോളം ഉയരത്തില്‍ സുനാമി യൊനാഗുനി ദ്വീപില്‍ രേഖപ്പെടുത്തിയതായും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
നിരവധി പ്രവിശ്യകളിലെ തീരദേശ മേഖലകള്‍ക്ക് ഫിലിപ്പൈന്‍സ് സെയ്സ്മോളജി ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരോട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറിത്താമസിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രത ഷാങ്ഹായില്‍ വരെ അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഷിയാമെന്, ഫുഷോ, ക്വാന്ഷു, നിംഗ്ഡെ, എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം തായ്പേയ് സിറ്റി സര്‍ക്കാരിന് ഇതുവരെ നാശഷ്ടങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തായ്വാനില് ഹൈ സ്പീഡ് റെയില്‍വേയ്ക്കും തകരാറുകളൊന്നും സംഭവിച്ചിട്ടില്ല. ട്രെയിനില്‍ ആര്‍ക്കും പരുക്കൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും ഓപ്പറേറ്റര്‍ അറിയിച്ചു. അതേസമയം ട്രെയിനുകള്‍ വൈകിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ദക്ഷിണ തായ്വാനിലെ സയന്‍സ് പാര്‍ക്കിനെ ഭൂകമ്പം ബാധിച്ചിട്ടേയില്ല. ഇവിടെയാണ് തായ്വാന്റെ സെമി കണ്ടക്ടര്‍ നിര്‍മാണ പ്ലാന്റുള്ളത്. 1999ന് ശേഷം ഇത്ര വലിയൊരു ഭൂകമ്പം ആദ്യമാണെന്ന് തായ്വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 1999ല്‍ 7.6 തീവ്രതയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്. 2400 പേര് അന്ന് മരിച്ചിരുന്നു. 50000ത്തോളം കെട്ടിടങ്ങലാണ് തകര്‍ന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications