കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ വീണ്ടും ഭൂചലനം... മരണം 1800 കവിഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനത്തില്‍ 1800 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇതിനിടെ ഭീതി പരത്തി വീണ്ടും ഭൂചലനം ഉണ്ടായി. ഏപ്രില്‍ 26 ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയ്ക്കും, അഞ്ച് മണിയ്ക്കും, ആറ് മണിയ്ക്കും ആണ് തുടര്‍ ചലനങ്ങള്‍ ഉണ്ടായത്. എട്ട് സെക്കന്റുകളോളം നീണ്ടുനിന്ന ഈ ചലനങ്ങള്‍ അത്ര ശക്തമായിരുന്നില്ല.

Nepal Quake

1805 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. നാലായിരതത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം ഉണ്ട്. എന്നാല്‍ മരണം അയ്യായിരത്തോളം എത്തുമെന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍.

നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങള്‍ സഹായവുമായി എത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഇന്ത്യയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാല് വിമാനങ്ങളാണ് ഇന്ത്യ രക്ഷാ ദൗത്യത്തിനായി അയച്ചിരിയ്ക്കുന്നത്.

നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ നിരവധി പേരെ നാട്ടില്‍ തിരിച്ചെത്തിച്ചു. വ്യോമസേന വിമാനങ്ങളിലാണ് ഇവരെ തിരിച്ച് കൊണ്ടുവന്നത്.

English summary
Earthquake Devastates Nepal, Killing More Than 1,800
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X