കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസനെതിരെ ഈജിപ്ത് വ്യോമാക്രമണം തുടങ്ങി

  • By Meera Balan
Google Oneindia Malayalam News

കെയ്‌റോ: 21 ഈജിപ്തുകാരെ തലയറുത്ത് കൊന്ന ഐസിസ് ക്രൂരതയ്ക്ക് ഈജിപ്ത് മറുപടി നല്‍കുന്നു. ലിബിയയ്‌ക്കെതിരെ വ്യോമാക്രമണം നടത്തിയാണ് ഈജിപ്തിന്റെ പ്രതിഷേധം. ലിബിയയിലെ ഐസിസ് ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് മേല്‍ വ്യോമാക്രമണം നടത്താന്‍ ഒരുങ്ങുന്നുവെന്ന് ഔദ്യോഗിക റേഡിയോയിലൂടെ ഈജിപ്ത് പ്രഖ്യാപനം നടത്തി.

തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരേയാണ് ആക്രമണമെന്നും നിരപരാധികളുടെ രക്തം വീഴ്ത്തില്ലെന്നും ഈജിപ്തി പറയുന്നു. ദര്‍നയിലെ ഐസിസ് കേന്ദ്രങ്ങള്‍ക്ക് മേല്‍ ലിബിയന്‍ വ്യോമ സേനയും ആക്രമണം നടത്തുന്നുണ്ട്.

ISIS

ഞായറാഴ്ച വൈകിട്ടോടെയാണ് 21 കോപ്ടിക് ക്രിസ്ത്യാനികളെ തലയറുത്ത് കൊല്ലുന്നതിന്റെ വീഡിയോ ഐസിസ് പുറത്ത് വിട്ടത്. ലിബിയയില്‍ തൊഴില്‍ അന്വേഷിച്ച് എത്തിയവരായിരുന്നു കൊല്ലപ്പെട്ട 21പേരും . ഇവരെ തടവിലാക്കി ലിബിയയില്‍ നിന്നും കൂട്ടിക്കൊണ്ട് പോലുകയായിരുന്നു ഐസിസ്. ആഴ്ചകള്‍ക്ക് മുമ്പാണ് ജോര്‍ദാന്‍ പൈലറ്റിനെ ഐസിസ് ജീവനോടെ തീയിട്ട് കൊന്നത് .

റോമും തങ്ങള്‍ പിടിച്ചടക്കുമെന്ന് കൂട്ടക്കൊലയുടെ ദൃശ്യങ്ങളില്‍ ഐസിസ് പറയുന്നുണ്ട് . കൂട്ടക്കൊലയെത്തുടര്‍ന്ന് ഒരാഴ്ചത്തെ ദുഖാചരണം നടത്താന്‍ ഈജിപ്ത് ഭരണകൂടം തീരുമാനിച്ചും. ജോര്‍ദാനും ഐസിസിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു .

English summary
Egypt bombs ISIS targets in Libya after video of mass beheadings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X