Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി ഇലോണ്‍ മസ്‌ക്; പോരാട്ടം ഒഴിവാക്കിയതിന് കാരണം ഇങ്ങനെ

വാഷിംഗ്ടണ്‍: ഐഫോണ്‍ ഭീമന്മാരായ ആപ്പിളുമായി ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ സിഇഒ യുദ്ധം ഇലോണ്‍ മസ്‌ക് യുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയുധം വെച്ച് കീഴടങ്ങിയിരിക്കുകയാണ്. നിരവധി ആരോപണങ്ങള്‍ മസ്‌ക് ആപ്പിളിനെതിരെ ഉയര്‍ത്തിയിരുന്നു. പക്ഷേ മസ്‌ക് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയത്. ട്വിറ്ററിലെ പരസ്യം ആപ്പിള്‍ അവസാനിപ്പിച്ചുവെന്നായിരുന്നു വാദം.

സ്വന്തമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി തന്നെ മസ്‌ക് തുടങ്ങുമെന്ന് വരെ അദ്ദേഹത്തിന്റെ ആരാധകര്‍ കരുതി. അങ്ങനെയുള്ള മറുപടിയും മസ്‌ക് ട്വിറ്ററിലൂടെ നല്‍കിയിരുന്നു. ഒടുവില്‍ ആപ്പിളിന്റെ ആസ്ഥാനം സന്ദര്‍ശിച്ച മസ്‌ക്, അവരുടെ സിഇഒ ടിം കുക്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഇങ്ങനൊരു സന്ദര്‍ശനം ഒരുക്കിയതിന് നന്ദിയും പറഞ്ഞു.

1

ട്വിറ്ററിലെ പരസ്യം തുടരുമെന്ന് ആപ്പിള്‍ മസ്‌കിനെ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിനെ വരുതിക്ക് കൊണ്ടുവന്നിരിക്കുകയാണ് ആപ്പിള്‍. പുതിയൊരു സ്ഥാപനം നടത്തുമ്പോള്‍ പരസ്യം നല്‍കുന്നവരെ ഒപ്പം നിര്‍ത്തണമെന്ന പ്രാഥമികമായ പാഠം മസ്‌ക് മറന്നുപോയെന്നാണ് വ്യാപക വിമര്‍ശനം. ഇപ്പോഴത് തിരുത്തി തുടങ്ങിയിരിക്കുകയാണ് മസ്‌ക്.

ആപ്പിള്‍ രഹസ്യമായി നികുതി ചുമത്തുന്ന എന്ന വാദം പോലും ഇപ്പോള്‍ മസ്‌കിനില്ല. നവംബര്‍ 28 മുതലുള്ള ഏഴ് ദിവസം 2,35000 ഡോളറാണ് ആപ്പിള്‍ പരസ്യത്തിനായി ട്വിറ്ററില്‍ ചെലവിട്ടത്. മസ്‌ക് ആപ്പിളിനെതിരെ യുദ്ധം പ്രഖ്യാപിച്ച സമയത്ത് നല്‍കിയിരുന്ന അതേ അളവില്‍ തന്നെയാണ് ഇപ്പോഴും പരസ്യത്തിനായുള്ള തുക നല്‍കുന്നത്.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ട്വിറ്ററിന് മേല്‍ ആപ്പിളിന് ഉള്ള ആധിപത്യമാണ് ഇതിന്റെ പ്രധാന കാരണം. ഇല്ലെങ്കില്‍ ഒരു ഏറ്റുമുട്ടലില്‍ നിന്ന് മസ്‌ക് പിന്മാറിയ ചരിത്രവുമില്ല. ആപ്പിള്‍ സ്റ്റോറില്ലെങ്കില്‍ ട്വിറ്ററിനെ എവിടെയും കാണാന്‍ പോലും സാധിക്കില്ല. ട്വിറ്ററിന്റെ എട്ട് ഡോളര്‍ സബസ്‌ക്രിപ്ഷന്‍ സ്‌കീം ഒരിക്കലും നടക്കാനും പോകുന്നില്ല.

ഇതെല്ലാം ആപ്പിള്‍ സ്റ്റോര്‍ കാരണം സാധ്യമാകുന്നതാണ്. ആപ്പ് സ്റ്റോറിലൂടെ മസ്‌ക് ലഭിക്കുന്ന ഏതൊരു വരുമാനം അതിലൂടെ ലഭിക്കുന്നതാണ്. എന്നാല്‍ ഇതിനെ ലംഘിക്കാനുള്ള ഏത് ശ്രമവും ട്വിറ്റിന് വിലക്ക് ലഭിക്കുന്നതിന് കാരണമാവും. അതോടെ ആപ്പ് സ്റ്റോറിന് പുറത്താവും. ഈ സാഹചര്യത്തില്‍ ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് 5.60 ഡോളര്‍ സ്വീകരിക്കുന്നതാണ് മസ്‌കിന് സ്വീകാര്യമാവുക.

ട്വിറ്ററിന്റെ വെബ്‌സൈറ്റിലൂടെ നെറ്റ്ഫ്‌ളിക്‌സിനെ കൊണ്ടുവന്ന് സബ്‌സ്‌ക്രൈബേഴ്‌സിനെ ഉണ്ടാക്കാന്‍ മസ്‌കിന് ശ്രമിക്കാം. പക്ഷേ ഇത് വളരെ ചെറിയ സബസ്‌ക്രിപ്ഷനിലേക്ക് ട്വിറ്ററിനെ നയിക്കും. ഇവിടെ പ്രശ്‌നം മസ്‌കിന് നിയന്ത്രിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. ട്വിറ്ററിനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും നിയന്ത്രിക്കുന്നതും ആപ്പിളാണ്.

യുഎസ്സിലെ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉള്ളത്. ഇത് ലോകത്ത് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയെ നിയന്ത്രിക്കാന്‍ ആപ്പിളിന് സഹായമൊരുക്കുന്നതാണ്. ഇങ്ങനെയുള്ള കമ്പനിയെ എതിര്‍ക്കുന്നത് മസ്‌കിന് എന്നല്ല ലോകത്തൊരാള്‍ക്കും സാധ്യമല്ല. അതാണ് യുദ്ധം അവസാനിപ്പിച്ച് കീഴടങ്ങാന്‍ മസ്‌കിനെ പ്രേരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+