Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോട്ടുകളെ നിയന്ത്രിക്കാന്‍ ശ്രമം; ട്വിറ്റര്‍ യൂസര്‍മാരെ അബദ്ധത്തില്‍ പുറത്താക്കി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് അബദ്ധത്തില്‍ യൂസര്‍മാരെ പുറത്താക്കി ഇലോമസ്‌ക്. ആയിരണക്കിന് യഥാര്‍ത്ഥ യൂസര്‍മാരെയാണ് മസ്‌ക് പുറത്താക്കിയത്. അതേസമയം അബദ്ധത്തില്‍ ആണ് ഇത് സംഭവിച്ചതെന്നാണ് മസ്‌ക വിശദീകരിച്ചത്. ബോട്ടുകളുടെ എണ്ണം കുറയ്ക്കാന്‍ നോക്കുന്നതിനിടെയാണ് നിരവധി യൂസര്‍മാരെ മസ്‌ക് ബ്ലോക് ചെയ്തത്.

ബോട്ടുകള്‍ അടുത്ത ദിവസം വലിയ സര്‍പ്രൈസ് നേരിടേണ്ടി വരുമെന്ന് ഞായറാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെയും, റഷ്യയിലെയും, ഇന്തോനേഷ്യയിലെയും പ്രധാനപ്പെട്ട ടെലികോം കമ്പനികളെ ട്വിറ്ററില്‍ നിന്ന് ബ്ലോക്ക് ചെയ്തിരുന്നു.

1

അത് മാത്രമല്ല, ലോകത്തെ മുപ്പതോളം ടെലികോ നെറ്റ്വര്‍ക്കുകളെ ട്വിറ്ററില്‍ നിന്ന് നീക്കിയിരുന്നു. പല ക്ലീന്‍ അക്കൗണ്ടുകളെയും ട്വിറ്റര്‍ ഇതുപോലെ നീക്കം ചെയ്തിരുന്നു. തങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്ത് കയറാന്‍ സാധിക്കുന്നില്ലെന്ന് പലരും പരാതിപ്പെട്ടിരുന്നു.

നിരവധി പരാതികളാണ് ഇതിന് പിന്നാലെ ഉണ്ടായത്. ഇത്തരമൊരു പരാതിയെ കുറിച്ച് ഒരു ടെലികോം കമ്പനി ഉന്നയിച്ചത് ട്വിറ്റര്‍ എഞ്ചിനീയര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇവര്‍ക്ക് മെസേജേിങ് സര്‍വീസുകളാണ് ബാധിക്കപ്പെട്ടത്. നിരവധി കാരിയര്‍മാരെയാണ് ബ്ലോക് ചെയ്തതെന്നും, ഇത്തരം ഇമെയിലുകള്‍ ഇനി പരിശോധിക്കാമെന്നും ട്വിറ്റര്‍ എഞ്ചിനീയര്‍ പറഞ്ഞു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

അതേസമയം ആഗോള കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഇലോണ്‍ മസ്‌കിന് കഴിഞ്ഞ ദിവസം ആ പദവി നഷ്ടമായിരുന്നു. ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതിന് പിന്നാലെയായിരുന്നു ഈ നേട്ടം മസ്‌ക് കൈവിട്ടത്. അതിലുപരി ട്വിറ്ററില്‍ കൂടുതല്‍ സമയം ഇപ്പോള്‍ മസ്‌ക് ചെലവിടുന്നുണ്ട്.

ഇതിലൂടെ ട്വിറ്ററിനും ടെസ്ലയ്ക്കും നേട്ടം ഉണ്ടായിട്ടില്ല. നിക്ഷേപകര്‍ ഇലോണ്‍ മസ്‌കിനെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഓഹരികള്‍ ഇടിയുന്നത് ടെസ്ലയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. മസ്‌കിനോട് കൂടുതല്‍ സമയം ടെസ്ലയില്‍ ചെലവിടാനും നിക്ഷേപകര്‍ ആവശ്യപ്പെട്ടുവെന്ന് സൂചനയുണ്ട്.

ട്വിറ്റര്‍ വാങ്ങിയ ശേഷം അടിമുടി മാറ്റത്തിനാണ് മസ്‌കിന്റെ ശ്രമം. ട്വിറ്റര്‍ വെരിഫൈഡ് അക്കൗണ്ടിന് സബ്‌സ്‌ക്രിപഷ്‌നും മസ്‌ക് ഏര്‍പ്പെടുത്തിയിരുന്നു. നിരവധി പേര്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പണം കൊടുത്താല്‍ ബ്ലൂടിക്ക് കിട്ടുന്നത് കൊണ്ട് നിരവധി പേരാണ് അക്കൗണ്ട് വെരിഫൈഡ് ചെയ്തത്.

ഫേക്ക് അക്കൗണ്ടുകളെല്ലാം വെരിഫൈഡ് ആയി മാറുകയും ചെയ്തിരുന്നു. മസ്‌കിന്റെ പേരില്‍ പോലും വെരിഫൈഡ് ആയ വ്യാജനുണ്ടായിരുന്നു. അതേസമയം ട്വിറ്ററില്‍ നിരവധി ജീവനക്കാരെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു. മസ്‌ക് കൊണ്ടുവന്ന തൊഴില്‍ സമയ പരിഷ്‌കരണത്തെ തുടര്‍ന്ന് നിരവധി പേര്‍ രാജിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+