Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററില്‍ ചാര്‍ജേറ്റെടുത്ത് മസ്‌ക്, 'ശുദ്ധികലശം' തുടങ്ങി, കോടതി കയറ്റിയ പരാഗ് അഗര്‍വാള്‍ പുറത്ത്?

സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോ ബ്ലോഗിംഗ് സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ നിയന്ത്രണ നടപടികളുമായി ശതകോടീശ്വരനും ടെസ്ല സി ഇ ഒയുമായ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ സി ഇ ഒ പരാഗ് അഗര്‍വാള്‍ അടക്കമുള്ളവരെ ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ സി എഫ് ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടു.

ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി വിജയ ഗദ്ദെ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍ എന്നിവരാണ് പുറത്താക്കപ്പെട്ട ചില ഉന്നത എക്‌സിക്യൂട്ടീവുകളാണെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഇലോണ്‍ മസ്‌ക് പിന്നോട്ട് പോയിരുന്നു.

1

കരാര്‍ അടക്കം ഉറപ്പിച്ച ശേഷമായിരുന്നു മസ്‌കിന്റെ പിന്മാറ്റം. ഇതിനെതിരെ ഇലോണ്‍ മസ്‌കിനെതിരെ നിയമപോരാട്ടം നടത്തിയത് പരാഗ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കരാര്‍ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് മസ്‌കിന്റെ നടപടികള്‍.

2

ഇന്നലെ ട്വിറ്ററില്‍ തന്റെ ബയോ 'ചീഫ് ട്വിറ്റ്' എന്നാക്കി ഇലോണ്‍ മസ്‌ക് മാറ്റിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും മസ്‌ക് സന്ദര്‍ശിച്ചിരുന്നു. പ്ലാറ്റ്ഫോം വാങ്ങുന്നത് പൂര്‍ത്തിയാക്കാനുള്ള സമയപരിധി വെള്ളിയാഴ്ചയാണ്. താന്‍ സ്‌നേഹിക്കുന്ന മനുഷ്യരാശിയെ കൂടുതല്‍ സഹായിക്കാന്‍ ശ്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വിറ്റര്‍ വാങ്ങുന്നതെന്ന് മസ്‌ക് പറഞ്ഞിരുന്നു.

3

കമ്പനിയില്‍ തനിക്ക് 9.2 ശതമാനം ഓഹരിയുണ്ടെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചതോടെയാണ് ഏപ്രില്‍ 4-ന് 44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഏറ്റവും വലിയ ഓഹരി ഉടമയാക്കി. സ്പാം അക്കൗണ്ടുകള്‍ നേരെയാക്കാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്റര്‍ തനിക്ക് ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു.

4

ഇതിനെ തുടര്‍ന്നാണ് കരാറില്‍ നിന്ന് പിന്മാറുകയാണ് എന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. എന്നാല്‍ കരാറില്‍ നിന്ന് പിന്മാറാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനം ട്വിറ്റര്‍ കോടതിയില്‍ ചോദ്യം ചെയ്തു. കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ വന്നതോടെ ട്വിറ്റര്‍ വാങ്ങുമെന്ന് മസ്‌ക് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+