വെരിഫിക്കേഷന് 20 ഡോളറിന് പകരം 8 മതിയെന്ന് ഇലോണ്‍ മസ്‌ക്; പണം ഇങ്ങോട്ട് തരണമെന്ന് സ്റ്റീഫന്‍ കിങ്
വാഷിംഗ്ടണ്‍: ട്വിറ്റര്‍ വാങ്ങാനായി വന്‍ തുക ചെലവാക്കിയ ഇലോണ്‍ മസ്‌കിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് തണുത്ത പ്രതികരണം. ബ്ലൂടിക്ക് യൂസര്‍മാരില്‍ നിന്ന് ഇരുപത് ഡോളര്‍ വാങ്ങാനുള്ള നീക്കത്തിനാണ് കടുത്ത തിരിച്ചടിയേറ്റത്. പലരും ബ്ലൂടിക്ക് ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ട്വിറ്റര്‍ യൂസര്‍മാരെ പിഴിഞ്ഞെടുക്കാന്‍ തീരുമാനിച്ച മസ്‌കിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ട്വിറ്റിന്റെ കാര്യത്തില്‍ ഇതുവരെ ബിസിനസ് പ്ലാന്‍ തയ്യാറാക്കിയിട്ടില്ല മസ്‌ക്.
ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാന്‍ പലരും നിര്‍ബന്ധിതരാവുമെന്നാണ് മസ്‌ക് നല്‍കുന്ന സന്ദേശം. എന്നാല്‍ ഇതൊക്കെ പാളിയിരിക്കുകയാണ്. ബ്ലൂടിക്ക് ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് പല സെലിബ്രിറ്റികളും അറിയിച്ച് കഴിഞ്ഞു.

മസ്‌കിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് യൂസര്‍മാര്‍ കരുതുന്നത്. മസ്‌ക് പണം അടയ്ക്കാന്‍ നിര്‍ബന്ധിച്ചാല്‍ ബ്ലൂടിക്ക് വേണ്ടെന്ന് വെക്കുമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ഇപ്പോഴുള്ളത് പോലെ വെരിഫിക്കേഷന്‍ സൗജന്യമായി തന്നെ നല്‍കണമെന്നാണ് ആവശ്യം. അതേസമയം മസ്‌ക് ഈ നിരക്ക് കുറയ്ക്കാന്‍ തയ്യാറാണ്. ഇരുപത് ഡോളറിന് പകരം എട്ട് ഡോളര്‍ മതിയെന്ന നിലപാടിലാണ് മസ്‌ക്.
കടുംപിടുത്തം തുടര്‍ന്നാല്‍ എല്ലാ യൂസര്‍മാരെയും നഷ്ടമാകും. ഒരു വരുമാനവും ലഭിക്കാത്തതിന് പകരം കുറച്ച് വരുമാനമെങ്കിലും ലഭിക്കുന്നതാണ് എന്ന ഫോര്‍മുലയാണ് മസ്‌ക് മനസ്സില്‍ കാണുന്നത്. 44 ബില്യണ്‍ മുടക്കിയതിന്റെ ക്ഷീണം ഇതിലൂടെ തീര്‍ക്കാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍.
അതേസമയം അമേരിക്കയിലെ അതിപ്രശസ്ത എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗ് ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. എന്റെ ട്വിറ്ററിന്റെ ബ്ലൂടിക്ക് നിലനിര്‍ത്താന്‍ ഒരു മാസം 20 ഡോളറോ? അവര്‍ എനിക്ക് ഇങ്ങോട്ട് പണം തരണം. ഈ തീരുമാനം നടപ്പാക്കിയാല്‍ എന്റോണിനെ പോലെ താനും ട്വിറ്റര്‍ വിടുമെന്ന് സ്റ്റീഫന്‍ കിംഗ് പറഞ്ഞു. ഇതിന് പിന്നാലെ കിംഗിന് മറുപടിയുമായി മസ്‌ക് രംഗത്തെത്തി.
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
എങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കും ബില്‍ അടയ്‌ക്കേണ്ടതുണ്ടെന്ന് മസ്‌ക് പറഞ്ഞു. പരസ്യം നല്‍കുന്നവരെ മാത്രം ആശ്രയിച്ച് ട്വിറ്ററിന് മുന്നോട്ട് പോകാനാവില്ലെന്നും മസ്‌ക് പറഞ്ഞു. ഈ മറുപടി ട്വീറ്റിലാണ് എട്ട് ഡോളര്‍ ശരിയാകുമോ എന്ന് മസ്‌ക് ചോദിക്കുന്നത്.
അതേസമയം ഈ തീരുമാനമെടുക്കാനുള്ള കാരണം വിശദീകരിക്കുമെന്നും, അതിന് ശേഷം മാത്രമേ നടപ്പാക്കൂ എന്നും മസ്‌ക് പറയുന്നു. ബോട്ടുകളെയും ട്രോളുകളെയും നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം അതാണെന്നും മസ്‌ക് പറഞ്ഞു. ബ്ലൂടിക്ക് വെരിഫൈഡ് അക്കൗണ്ടുള്ളവരില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനം, ട്വിറ്ററില്‍ നിന്ന് ഫേക്കുകളെ ഇല്ലാതാക്കുമെന്നാണ് മസ്‌ക് കരുതുന്നത്.
യഥാര്‍ത്ഥ ആളുകള്‍ മാത്രം ട്വിറ്ററിലുണ്ടാവും. അത് ട്വിറ്ററിനെ മാറ്റി മറിക്കുമെന്നാണ് മസ്‌ക് കരുതുന്നത്. പരസ്യം കൊണ്ട് മാത്രം ട്വിറ്ററിന്റെ വരുമാനം വര്‍ധിപ്പിക്കാനാവില്ല എന്ന മസ്‌കിന്റെ വാദത്തെ നിരവധി പേര്‍ പിന്തുണയ്ക്കുന്നുണ്ട്. ഇത് ശരിയാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്.












Click it and Unblock the Notifications