Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രശ്‌നമുണ്ടാക്കരുത്..';കരാര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് മസ്‌ക് പരാഗ് അഗര്‍വാളിന് മുന്നറിയിപ്പ് നല്‍കി

വാഷിംഗ്ടണ്‍: ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന്റെ ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പിന്‍വലിയുന്നതിന് മുന്‍പ് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന് ഒരു സന്ദേശം അയച്ചിരുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ കമ്പനിയുടെ അഭിഭാഷകര്‍ സാമ്പത്തിക വിശദാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞതിന് ശേഷം 'പ്രശ്നമുണ്ടാക്കാന്‍' ശ്രമിക്കുകയാണെന്ന് അറിയിച്ചു മസ്‌ക് പരാഗ് അഗര്‍വാളിനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ട്വിറ്റര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഹര്‍ജി പ്രകാരം ജൂണ്‍ 28 ന് ട്വിറ്റര്‍ സി ഇ ഒ പരാഗ് അഗര്‍വാളിനും സി എഫ് ഒ നെഡ് സെഗാലിനും മസ്‌ക് സന്ദേശം അയച്ചു, 'നിങ്ങളുടെ അഭിഭാഷകര്‍ ഈ സംഭാഷണങ്ങള്‍ പ്രശ്നമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അത് നിര്‍ത്തേണ്ടതുണ്ട്, എന്നായിരുന്നു സന്ദേശം.

dffd

ട്വിറ്റര്‍ ഇടപാടിന് എങ്ങനെ ധനസഹായം നല്‍കുമെന്ന് മസ്‌കിനോട് ട്വിറ്റര്‍ ചോദിച്ചതിന് പിന്നാലെയാണ് അഗര്‍വാളിനും സെഗാലിനും മസ്‌ക് സന്ദേശം അയച്ചത്. ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പിന്മാറാനുള്ള മസ്‌കിന്റെ തീരുമാനം ഞെട്ടിച്ചില്ല എന്നാണ് ട്വിറ്റര്‍ അധികൃതര്‍ പറയുന്നത്. ഇടപാടില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ പല ട്വീറ്റുകളും സൂചിപ്പിച്ചിരുന്നു.

'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

കരാര്‍ തല്‍ക്കാലം നിര്‍ത്തിയതായി ഇലോണ്‍ മസ്‌ക് ആദ്യം ട്വീറ്റ് ചെയ്തു. സ്പാം ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ജൂലൈ 9 ന് അദ്ദേഹം ഒടുവില്‍ കരാര്‍ അവസാനിപ്പിച്ചു. എന്നാല്‍ എലോണ്‍ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കും എന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. അതേസമയം നിയമനടപടിക്കെതിരെ എലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. 'എനിക്ക് ട്വിറ്റര്‍ വാങ്ങാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.

അപ്പോള്‍ അവര്‍ ബോട്ട് വിവരങ്ങള്‍ പോസ്റ്റ് ചെയ്യില്ല. ഇപ്പോള്‍ അവര്‍ എന്നെ കോടതിയില്‍ ട്വിറ്റര്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. അങ്ങനെയെങ്കില്‍ ബോട്ട് വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തണം, അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും, കമ്പനി വാങ്ങാന്‍ കരാര്‍ പ്രകാരം മസ്‌ക് ബാധ്യസ്ഥനാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളെയും സ്പാം അക്കൗണ്ടുകളെയും കുറിച്ച് ട്വിറ്റര്‍ തനിക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് മസ്‌ക് ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പിന്മാറിയത്. അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനും സസ്‌പെന്‍ഡ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+