ഓഫീസില്‍ കിടക്ക, സോഫ, എയര്‍ പ്യൂരിഫയര്‍; ട്വിറ്ററില്‍ പുതിയ തൊഴില്‍ പരിഷ്‌കരണവുമായി ഇലോണ്‍ മസ്‌ക്
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ പുതിയ പരിഷ്‌കരണവുമായി ഇലോണ്‍ മസ്‌ക്. തന്റെ പുതിയ തൊഴില്‍ നിയമത്തെ പിന്തുണച്ചവര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളാണ് ഓഫീസില്‍ മസ്‌ക് ഒരുക്കിയിരിക്കുന്നത്. ബെഡ്‌റൂമുകള്‍ അടക്കം ഇതില്‍ ഒരുക്കിയിട്ടുണ്ട്. പതിനാല് മുതല്‍ പതിനെട്ട് മണിക്കൂര്‍ വരെയുള്ള ജോലി സമയമാണ് മസ്‌ക് പുതുതായി നിശ്ചയിച്ചിരിക്കുന്നത്.
ഇത്രയും കഠിനമായ ജോലി സമയത്തില്‍ വിശ്രമത്തിന് വേണ്ട എല്ലാ സൗകര്യവും ട്വിറ്ററിന്റെ ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ചില മുറികള്‍ ഹോട്ടല്‍ മുറികളെ പോലെയാണ്. സോഫകള്‍ കിടക്കകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ കപ്പ്‌ബോര്‍ഡുകളും തയ്യാറാക്കിയിട്ടുണ്ട്.

ബിബിസിയാണ് ട്വിറ്റര്‍ ആസ്ഥാനത്തെ മുറികളുടെ ചിത്രം പുറത്തുവിട്ടത്. ഒരു ബെഡ്‌റൂമില്‍ ഹോട്ടലിന് സമാനമായ കാര്യങ്ങളുണ്ട്. ജോലി ചെയ്യുന്ന സമയത്ത് ക്ഷീണം തോന്നിയാല്‍ ആളുകള്‍ക്ക് ബ്രേക്കെടുക്കാം. ഒരു ചെറിയ സമയത്തേക്കാണ് ബ്രേക്കുണ്ടാവും. അതേസമയം ട്വിറ്റര്‍ വാങ്ങിയ ശേഷം ഇലോണ്‍ മസ്‌ക് താമസിക്കുന്നത് ട്വിറ്ററിന്റെ ഓഫീസിലാണ്.
അതേസമയം ഓഫീസ് മേഖല ബെഡ്‌റൂമുകളായി നിയമവിരുദ്ധമായി മാറ്റിയതിന് മസ്‌ക് നിയമനടപടി നേരിടേണ്ടി വരും. അദ്ദേഹത്തിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോ നഗരസഭാ അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. എല്ലാ പരാതിയും അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഓഫീസ് മുറി മറ്റൊരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് സാന്‍ഫ്രാന്‍സിസ്‌കോ അധികൃതര്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അന്തരീക്ഷം സുരക്ഷിത്വം നിറഞ്ഞതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജീവിക്കുന്നവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടായിരിക്കാന്‍ അര്‍ഹതയുണ്ട്. ആരും നിയമത്തിന് മുകളില്‍ അല്ലെന്നും സാന്‍ഫ്രാന്‍സിസ്‌കോ നഗരസഭയുടെ വക്താവ് പറഞ്ഞു.
ഉടന്‍ തന്നെ ഈ കെട്ടിടത്തില്‍ പരിശോധന നടത്താനും സാധ്യതയുണ്ട്. അതേസമയം ഓഫീസിലെ കിടക്കകള്‍ ജോലി ചെയ്ത് തളരുന്ന ട്വിറ്റര്‍ ജീവനക്കാര്‍ക്കുള്ളതാണെന്ന് മസ്‌ക് പറഞ്ഞു.
തളര്‍ന്ന് പോയ ജീവനക്കാര്‍ക്ക് വിശ്രമിക്കാനായി കിടക്കയൊരുക്കുന്ന കമ്പനികളെയാണ് സാന്‍ഫ്രാന്‍സിസ്‌കോ അധികൃതര്‍ ലക്ഷ്യമിടുന്നത്. അല്ലാതെ മയക്കുമരുന്നിന് അടിമകളാകുന്ന കുട്ടികളെ രക്ഷിക്കുന്നതില്‍ അല്ല അധികൃതരുടെ ശ്രദ്ധയെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ ലണ്ടന്‍ ബ്രീഡിനെ ടാഗ് ചെയ്തായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
കടുത്ത രീതിയിലുള്ള നിയമമാണ് മസ്‌ക് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ നടപ്പാക്കിയത്. ഇത് അംഗീകരിക്കാത്തവര്‍ക്ക് ട്വിറ്ററില്‍ നിന്ന് പോകാമെന്നും അദ്ദേഹം പഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട ജോലി സമയമാണ് ഇതിലെ പ്രധാന പ്രശ്‌നം.












Click it and Unblock the Notifications