കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ തീര്‍ന്നില്ല; സൗജന്യ ഭക്ഷണമില്ല, ആഴ്ച്ചയില്‍ 80 മണിക്കൂര്‍ ജോലി, കടുപ്പം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്റര്‍ കൊടൂരമായ നിയമനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ച് ഇലോണ്‍ മസ്‌ക്. വരുമാനം എന്ത് ചെയ്തിട്ടായാലും വര്‍ധിപ്പിച്ചേ പറ്റൂ എന്നാണ് ട്വിറ്റര്‍ ജീവനക്കാരോട് ആദ്യം കൂടിക്കാഴ്ച്ചയില്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ ലാഭം ട്വിറ്ററില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്നും, പാപ്പരത്വത്തിന് അപേക്ഷിക്കേണ്ടി വരുമെന്നും മസ്‌ക് അറിയിച്ചിരിക്കുകയാണ്.

ട്വിറ്ററില്‍ നിന്ന് കൂടുതല്‍ വരുമാനം കിട്ടിയേ തീരൂ എന്ന നിലപാടിലാണ് മസ്‌ക്. അതിന്റെ ആദ്യ ഘട്ടമാണ് ബ്ലൂടിക് സബ്‌സ്‌ക്രിപ്ഷന്‍ അടക്കമുള്ള കാര്യങ്ങള്‍. ഇനി എല്ലാവരില്‍ നിന്നും പണം ഈടാക്കും. എന്തായാലും തൊഴിലാളികള്‍ക്ക് ഇനി അങ്ങോട്ട് ട്വിറ്ററില്‍ നല്ല കാലമായിരിക്കില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നത്. നിരവധി പേരെ അദ്ദേഹം പിരിച്ചുവിട്ടു. വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനാണ് അടുത്ത നിര്‍ദേശം. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരോടും ബാക്കിയുള്ള ജീവനക്കാരോടും ഉടന്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാനാണ് നിര്‍ദേശം. ഉടന്‍ ഓഫീസിലേക്ക് ജോലി മാറ്റാനാണ് പറഞ്ഞിരിക്കുന്നത്.

2

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

മസ്‌കിന്റെ ടീമിലെ ഉന്നതനായ ഒരു എക്‌സിക്യൂട്ടീവ് അദ്ദേഹവുമായി പിരിഞ്ഞിരിക്കുകയാണ്. യോയല്‍ റോത്ത് എന്നയാളാണ് രാജിവെച്ചത്. റോബിന്‍ വീലര്‍ എന്നൊരാളും രാജിവെച്ചു. ഇവരോട് തുടരാനായി മസ്‌ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം വിപണിയുടെ പരിശോധനയില്‍ നിന്ന് ട്വിറ്ററിനെ മസ്‌ക് മോചിപ്പിച്ച് കഴഞ്ഞു. 13 മില്യണിന്റെ കടമായിരുന്നു ട്വിറ്റിനുണ്ടായിരുന്നു. ഇതിപ്പോള്‍ ഏഴ് വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ കൈയ്യിലാണ്. ഇത് സംരംഭകര്‍ക്ക് നല്‍കാനായി ബുദ്ധിമുട്ടുകയാണ് ഈ ബാങ്കുകള്‍.

3

മദ്യപിച്ച് പെരുമ്പാമ്പിനെ തോളിലിട്ട് വൃദ്ധന്‍; കഴുത്തില്‍ ചുറ്റിവരിഞ്ഞു, രക്ഷപ്പെടുത്തിയത് ഇങ്ങനെമദ്യപിച്ച് പെരുമ്പാമ്പിനെ തോളിലിട്ട് വൃദ്ധന്‍; കഴുത്തില്‍ ചുറ്റിവരിഞ്ഞു, രക്ഷപ്പെടുത്തിയത് ഇങ്ങനെ

അതേസമയം ട്വിറ്ററിലുള്ള വിശ്വാസം പലര്‍ക്കും നഷ്ടമായിട്ടുണ്ട്. പ്രത്യേകിച്ച് കടക്കെണി-പാപ്പര്‍ ഹര്‍ജികള്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് തിരിച്ചടിയുണ്ടാക്കിയത്. എല്ലാ ജീവനക്കാര്‍ക്കും മുന്നറിയിപ്പും മസ്‌ക് നല്‍കിയിട്ടുണ്ട്. ആഴ്ച്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് നിര്‍ദേശം. ഓഫീസുകളില്‍ കിട്ടി കൊണ്ടിരുന്ന സൗജന്യ സേവനങ്ങളൊന്നും ഇനി കിട്ടില്ല. സൗജന്യ ഭക്ഷണം പോലുള്ളവ ഇനി ട്വിറ്ററിന്റെ ഓഫീസില്‍ ലഭിക്കില്ലെന്നും മസ്‌ക് അറിയിച്ചു.

4

കൊവിഡിനെ തുടര്‍ന്നാണ് വര്‍ക്ക് ഫ്രം ഹോം തീരുമാനിച്ചത്. എന്നാല്‍ അതിനിയും തുടരില്ല. വേഗത്തില്‍ തന്നെ അവര്‍ ഓഫീസില്‍ തിരിച്ചെത്തണം. ഓഫീസില്‍ തിരിച്ചെത്താന്‍ ആഗ്രഹമില്ലെങ്കില്‍ രാജിക്കത്ത് നല്‍കിയാല്‍ മതിയെന്നും മസ്‌ക് പറഞ്ഞു. കൂറച്ച് കടുപ്പക്കാരനാവാന്‍ പോവുകയാണെന്ന് മസ്‌ക് പറഞ്ഞു. വേഗത്തില്‍ തന്നെ കമ്പനി മുന്നോട്ട് പോകേണ്ടതും, വളര്‍ച്ച കൈവരിക്കേണ്ടതുമുണ്ട്. എട്ട് ഡോളര്‍ സബസ്‌ക്രിപ്ഷന്‍ ഉടന്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മസ്‌ക് പഞ്ഞു.

5

ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നത് മസ്‌കിന്റെ ഒരു രീതിയാണ്. മുമ്പും ഇത്തരം മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. മസ്‌കിന്റെ മാനേജ്‌മെന്റ് സ്റ്റൈല്‍ ആ രീതിയിലാണ്. ജീവനക്കാര്‍ കഠിനാധ്വാനം ചെയ്തില്ലെങ്കില്‍, ട്വിറ്ററിലെ ജോലി പരുങ്ങലിലാവുമെന്ന് വളരെ സിമ്പിളായിട്ടുള്ള പ്രഖ്യാപനാണ് മസ്‌ക് നടത്തിയത്. പുതിയ കാര്യങ്ങളും ഉടന്‍ ട്വിറ്ററില്‍ പ്രഖ്യാപിക്കും. പേമന്റുകള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം സബ്‌സ്‌ക്രിപ്ഷനെ ആശ്രയിച്ചാവും ഇനിയുണ്ടാവുക.

6

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, ചീഫ് പ്രൈവസി ഓഫീസര്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ എന്നിവരല്ലൊം രാജിവെച്ചിരുന്നു. ഇപ്പോഴത്തെ മാനേജ്‌മെന്റിന് കീഴില്‍ ട്വിറ്റര്‍ സുരക്ഷിതമാകുമോ എന്നറയില്ല. അതേസമയം മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിലൂടെ കമ്പനി വലിയ കടബാധ്യതയുമുണ്ട് 1.2 ബില്യണ്‍ എല്ലാ വര്‍ഷവും നല്‍കേണ്ടി വരും. ഇത് പലിശയെ തുടര്‍ന്നാണ്.

English summary
elon musk's warns twitter employees, ended free food and work from home and ask for 80 long hour work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X