ഇമാന്‍ അഹമ്മദ് ഭാരം കുറയ്ക്കുന്നു; അബുദാബിയിലെ മലയാളിയുടെ ആശുപത്രി വീഡിയോ പുറത്തുവിട്ടു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയായിരുന്ന ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദ് അബുദാബിയിലെ ആശുപത്രിയില്‍ ഭാരം കുറയ്ക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. മലയാളി ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് ഇമാന്‍ ചികിത്സയില്‍ കഴിയുന്നത്. നേരത്തെ മുംബൈയിലായിരുന്ന ഇമാന്‍ അടുത്തിടെയാണ് അബിദാബിയിലെത്തിയത്.

ഇമാന്‍ അതിവേഗം ഭാരം കുറയ്ക്കുകയാണെന്ന് ആശുപത്രിയിലെ ഡോ. യാസിന്‍ ശഹത് പറഞ്ഞു. ഇവര്‍ക്കിപ്പോള്‍ സ്വന്തമായി വാട്ടര്‍ ബോട്ടിലിന്റെ മൂടി തുറക്കുവാനും വെള്ളം കുടിക്കുവാനും സാധിക്കും. മുന്നിലുള്ള പന്ത് തട്ടാനും ഡോക്ടര്‍മാരുമായി സംസാരിക്കാനും ഇമാന് സാധിക്കുന്നു. പഴയതിനെക്കാളും ഏറെ മെച്ചപ്പെട്ടുവരികയാണ് ഇവരെന്ന് ഡോക്ടര്‍ അറിയിച്ചു.

emanahmad

ഇമാന്റെ പുതിയ വീഡിയോയും ആശുപത്രി പുറത്തുവിട്ടിട്ടുണ്ട്. സ്‌ട്രോക്ക് വന്നതിനാല്‍ സംസാരിക്കാനും മറ്റും ഇവര്‍ക്കും പ്രയാസമുണ്ടായിരുന്നു. ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും നടത്തിയാണ് പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നത്. മുംബൈയില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ 500 കിലോയോളം ഭാരമുണ്ടായിരുന്ന ഇമാന് ഇപ്പോള്‍ പകുതിയോളമേ ഭാരമുളളൂ.


English summary
Eman Ahmad is on the fast track to recovery
Please Wait while comments are loading...