കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസ്ട്രോ യുഗങ്ങള്‍ക്ക് അന്ത്യം: ക്യൂബയെ നയിക്കാന്‍ ഇനി മിഗുവൽ ഡിയാസ് കാനല്‍

Google Oneindia Malayalam News

മിയാമി: മിഗുവൽ ഡിയാസ്-കാനലിനെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്യബന്‍ അധികാര രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം രചിക്കപ്പെടുകയാണ്. 1959ലെ ക്യൂബന്‍ വിപ്ളവത്തിന് ശേഷം കാസ്ട്രോ കുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ ഭരണാധികാരിയാണ് മിഗുവൽ ഡിയാസ്-കാനല്‍. 2006 വരെ ഫിദല്‍ കാസ്ട്രോയായിരുന്നു ക്യുബയുടെ നേതാവ്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹോദരനായ റൗള്‍ കാസ്ട്രോയായിരുന്നു സര്‍ക്കാറിന്‍റെയും പാര്‍ട്ടിയുടേയും ചുമതല ഏറ്റെടുത്തത്.

രണ്ടു വര്‍ഷംമുന്‍പ് രാഷ്ട്രത്തലവനായി മിഗുവൽ ഡിയാസ്-കാനലിനെ പാര്‍ലമെന്‍റ് തിരഞ്ഞിടുത്തിരുന്നു. എങ്കിലും രാജ്യത്തെ ഏക പാര്‍ട്ടിയായ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവനായി തുടരുന്ന റൗള്‍ കാസ്ട്രോയായിരുന്നു ക്യൂബന്‍ നേതാവ്. എന്നാല്‍ ഇക്കഴിഞ്ഞ എട്ടാമതു കോണ്‍ഗ്രസ് ഏപ്രില്‍ 12നു പാര്‍ട്ടിയുടെ തലവനായും തിരഞ്ഞെടുത്തു. ഇതോടെ പാര്‍ട്ടിയുടേയും സര്‍ക്കാറിന്‍റെയും അധികാരം പൂര്‍ണ്ണമായി മിഗുവൽ ഡിയാസ്-കാനലില്‍ എത്തി. ഇതിന് മുമ്പ് ഫിദല്‍ കാസ്ട്രോയും, റൗണ്‍ കാസ്ട്രോയും മാത്രമായിരുന്നു ഈ പദവികള്‍ വഹിച്ചിരുന്നത്.

 miguvals

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേസമയം, റൗളുമായി ആലോചിച്ചല്ലാതെ താന്‍ ഒരു കാര്യത്തിലും മുന്നോട്ടു പോവില്ലെന്ന പ്രഖ്യാപനം മിഗുവൽ ഡിയാസ്-കാനല്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പുതിയ നായകന്‍ ആ വിഷയത്തില്‍ അധ്യാപകനുമായിരുന്നു. 61 വയസുകാരനായ മിഗുവൽ ഡിയാസ്-കാനല്‍ മൂന്നു വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്തിട്ടുമുണ്ട്. മുന്‍പ് വിദ്യാഭ്യാസമന്ത്രി, ഉപപ്രധാനമന്ത്രി, ഒന്നാം വൈസ്പ്രസിഡന്‍റ് എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം പാര്‍ട്ടിയുടെ വിവിധ പദവികളും വഹിച്ചിട്ടുണ്ട്.

മഞ്ഞയിൽ സുന്ദരിയായി അതിഥി ബുദ്ധതോക്കി; ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
End of Castro era: Miguel Diaz-Canal to lead Cuba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X