ചാരപ്രവർത്തനം; 12 റഷ്യൻ നയതന്ത്രജ്ഞരെ പുറക്കാത്തി യുഎസ്
വാഷിംഗ്ടൺ; അമേരിക്കയിൽ നിന്നുള്ള റഷ്യ യുഎൻ ദൗത്യത്തിലെ 12 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി യുഎസ്. നയതന്ത്രഞ്ജർ ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് യുഎസ് വ്യക്തമാക്കി.

യുഎൻ ആസ്ഥാന ഉടമ്പടി പ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിനിധികളെ പുറത്താക്കാനുള്ള നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണെന്ന് യുഎസ് വക്താവ് ഒലിവിയ ഡാൽട്ടൺ പറഞ്ഞു. യുക്രൈനിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള സുരക്ഷാ കൗൺസിൽ യോഗത്തിൽ ഡസൻ പേർ നയതന്ത്രേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് യുഎന്നിലെ യുഎസിന്‍റെ ഡെപ്യൂട്ടി അംബാസഡറായ റിച്ചാർഡ് മിൽസ് നേരത്തെ പറഞ്ഞിരുന്നു. പുറത്താക്കപ്പെട്ട പ്രതിനിധികൾ നയതന്ത്രജ്ഞർ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തങ്ങൾക്കും കടമകൾക്കും അനുസൃതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ഡാൽട്ടൺ പറഞ്ഞു.
പുറത്താക്കപ്പെട്ട പ്രതിനിധികളോട് മാർച്ച് 7 നകം യുഎസ് വിടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് യുഎന്നിലെ റഷ്യൻ അംബാസിഡറായ വസിലി നെബെൻസിയ വാർത്താസമ്മേളനത്തിന് പറഞ്ഞു. അതേസമയം അദ്ദേഹത്തേയും പുറത്താക്കിയോ എന്ന് വിശദീകരിക്കാൻ നെബെൻസിയ തയ്യാറായില്ല. യുഎന്നിലേക്കുള്ള റഷ്യൻ ദൗത്യത്തിൽ നൂറോളം ജീവനക്കാരുണ്ടെന്നാണ് റഷ്യയുടെ നയതന്ത്ര വൃത്തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.












Click it and Unblock the Notifications