• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കയുടെ സിറിയന്‍ ആക്രമണം; ഉത്തര കൊറിയന്‍ നേതാവ് ഒളിവില്‍? ട്രംപ് നിയമം ലംഘിച്ചു

  • By Ashif

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം യുഎസ് സൈന്യം സിറിയയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചെന്നും അതിനെതിരേയാണ് ആക്രമണം നടത്തിയതെന്നുമാണ് ട്രംപിന്റെ വാദം.

എന്നാല്‍ ട്രംപിന്റെ ആക്രമണം സിറിയന്‍ ഭരണാധികാരികളെ മാത്രമല്ല ഭയപ്പെടുത്തുന്നത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനും ഇത് താക്കീതാണെന്ന് കോളമിസ്റ്റ് ഗോര്‍ഡര്‍ ചാങ് പറയുന്നു. ചിലപ്പോള്‍ ഉന്‍ ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടെന്നും ഉത്തരകൊറിയയുടെ ആണവ പദ്ധതിയെ കുറിച്ച് പുസ്തകമിറക്കിയ ചാങ് ചൂണ്ടിക്കാട്ടുന്നു.

ഒളിവില്‍ പോവുമെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്. ഉന്നിന്റെ അച്ഛന്‍ കിം ജോങ് ഇല്‍ ഇറാഖ് യുദ്ധകാലത്ത് ആറാഴ്ചയാണ് പൊതുരംഗങ്ങളില്‍ നിന്നു അപ്രത്യക്ഷനായത്. എന്നാല്‍ മറ്റു ഉത്തരകൊറിയന്‍ നേതാക്കളെ അപേക്ഷിച്ച് പൊതുരംഗത്ത് കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന നേതാവാണ് ഉന്‍. തന്റെ താല്‍പര്യങ്ങള്‍ ഒഴിവാക്കി അദ്ദേഹം ഒളിവില്‍ പോവാന്‍ ഇടയുണ്ടെന്നും ചാങ് പരിഹസിക്കുന്നു.

ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച് അമേരിക്ക സിറിയന്‍ വ്യോമതാവളത്തില്‍ നടത്തിയ ആക്രമണം നിയമവിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര നിയമ വിദഗ്ധന്‍ പ്രഫ. ബെന്‍ സോളിന്റെ അഭിപ്രായത്തില്‍ അമേരിക്കയുടെ നടപടി നിയമവിരുദ്ധമാണ്.

സ്വയം പ്രതിരോധത്തിനോ യുഎന്‍ രക്ഷാസമിതിയുടെ അനുമതിയുണ്ടെങ്കിലോ മാത്രമേ ഒരു രാജ്യം മറ്റൊരു രാജ്യത്തിന് നേരെ ആക്രമണം നടത്താന്‍ പാടുള്ളൂ. ഇതാണ് 1945ല്‍ തയ്യാറാക്കിയ യുഎന്‍ ചാര്‍ട്ടറില്‍ പറയുന്നത്. എന്നാല്‍ ഈ നിയമങ്ങളെല്ലാം പലപ്പോഴും ലംഘിക്കപ്പെട്ടതാണ്. നിലവില്‍ അമേരിക്ക ആക്രമണം നടത്തേണ്ട സാഹചര്യമുണ്ടോ എന്ന കാര്യം കൂടുതല്‍ വിശകലത്തിന് വിധേയമാക്കേണ്ടതാണെന്നും പ്രഫസര്‍ പറഞ്ഞു.

അതേസമയം, അമേരിക്കയുടെ നടപടി കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വ്‌ളാദിമിര്‍ സഫ്രോണ്‍കോവ് പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര സുസ്ഥിരത തകര്‍ക്കുന്നതാണ് ആക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യം നിഷേധിച്ച യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ, ആക്രമണം നിയമപരമാണെന്നും വേണ്ടി വന്നാല്‍ ഇനിയും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

English summary
The U.S. bombardment of a Syrian airbase just outside of Homs Friday was likely seen by North Korea as a clear warning that President Trump will use his military if United States interests are at risk. Gordon Chang, a Daily Beast columnist and author of “Nuclear Showdown: North Korea Takes On The World,” said in an emailed statement to Fox News Friday that the U.S. strike on the Syrian airfield “tells North Korean leader Kim Jong-Un that he must now heed American military power, something that he probably dismissed before.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X