കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ ആക്രമണ പരന്പര: റസ്റ്റോറന്‍റില്‍ സ്ഫോടനം, പൊലീസിന് നേരെ വെടിവയ്പ്പ്

  • By Meera Balan
Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സില്‍ മാധ്യമസ്ഥാപനത്തിന് നേരകെ ഉണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ തലസ്ഥാന നഗരയില്‍ വീണ്ടും ആക്രമണ പരമ്പര. പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഭക്ഷണശാലയില്‍ സ്‌ഫോടനം നടത്തുകയുമായിരുന്നു അക്രമികള്‍. ഇവരെ ഇതുവരെയും പിടികൂടിയിട്ടില്ല. വെടിവയ്പ്പില്‍ വനിത പൊലീസ് ഉള്‍പ്പടെ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പാരീസിലിലെ ലിയോണ്‍ പള്ളിയ്ക്ക് സമീപമുള്‌ല ഒരു റെസ്റ്റോറന്റിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രാദേശിക സമയം പുലര്‍ച്ചെ ആറ് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റിലെ ജനാലകള്‍ ഉള്‍പ്പടെ പൂര്‍ണമായും തകര്‍ന്നു. സ്ഥലത്ത് പൊലീസും അഗ്നി ശമന സേനാംഗങ്ങളും എത്തിയിട്ടുണ്ട്.

Paris

പാരിസീലെ മോറൂഷിലാണ് അക്രമി പൊലീസിന് നേരെ വെടിയുതിര്‍ത്തത്. രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരിയുടെ നില അതീവ ഗുരുതരമാണ്. അക്രമിയെ പിടികൂടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. ചാര്‍ലി ഹെബ്‌ഡോ മാഗസിന്റെ ഓഫീസ് ആക്രമിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 12 പേരെ തീവ്രവാദികള്‍ കൊന്നതിന് തൊട്ടു പിന്നാലെയാണ് രാജ്യത്ത് വീണ്ടും സ്‌ഫോടനവും വെടിവയ്പ്പും നടക്കുന്നത്.

English summary
Explosion near Lyon mosque, fresh firing in Paris, a day after Charlie Hebdo terror attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X