കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരന്‍ ഹാഫിസ് സയിദ് ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് ക്ഷണിച്ചതെന്തിന്..?

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലമാബാദ്: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്നു തോന്നുന്നെങ്കില്‍ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന് പാകിസ്താനിലേക്ക് വരാമെന്ന് പാക് ഭീകരസംഘടനയുടെ നേതാവ് ഹാഫിസ് സയിദ്. പുരസ്‌കാരം തിരിച്ചു നല്‍കിയാല്‍ ഷാരൂഖിനെ പാകിസ്താനിലേക്ക് നാടു കടത്തുമെന്ന് സാധ്വി പ്രാച്ചി പറഞ്ഞതിനു പിന്നാലെയാണ് ഹാഫിസ് സയിദിന്റെ ക്ഷണം.

 ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന് സാധ്വി പ്രാച്ചി ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന് സാധ്വി പ്രാച്ചി

സംഘപരിവാറിന്റെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന ഷാരൂഖ് ഖാനെ ട്വിറ്ററിലൂടെയാണ് ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് ക്ഷണിച്ചത്. ഷാരൂഖിനെ മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ നേരിടുന്ന മുസ്ലീംങ്ങള്‍ക്കെല്ലാം പാകിസ്താനിലേക്ക് വരാമെന്നാണ് ഹാഫിസ് സയീദ് വ്യക്തമാക്കിയത്.

ഷാരൂഖിന് ഭീകരന്റെ ക്ഷണം

ഷാരൂഖിന് ഭീകരന്റെ ക്ഷണം

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നു എന്നു പറഞ്ഞതിനു വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാക് ഭീകരസംഘടനാ നേതാവ് ഹാഫിസ് സയീദ് അറിയിച്ചത്.

മുസ്ലീംങ്ങള്‍ക്കെല്ലാം സ്വാഗതം

ഷാരൂഖിനെ മാത്രമല്ല വിവേചനം നേരിടുന്ന മുസ്ലീംങ്ങള്‍ക്കെല്ലാം പാകിസ്താനിലേക്ക് വരാമെന്നാണ് ഹാഫിസ് സയീദ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഷാരൂഖ് ഖാന്‍ പാകിസ്താനിലേക്ക് പോകുമോ?

ഷാരൂഖ് ഖാന്‍ പാകിസ്താനിലേക്ക് പോകുമോ?

2013ലും ഷാരൂഖിനെ പാകിസ്താനിലേക്ക് ഹാഫിസ് സയീദ് ക്ഷണിച്ചിരുന്നു. ഇനി ഈ ക്ഷണം സ്വീകരിച്ച് പാകിസ്താനിലേക്ക് ഷാരൂഖ് പോകുമോ എന്ന ചോദ്യവും ഉയരുന്നു.

ഇന്ത്യയില്‍ സ്ഥാനം ഇല്ലാത്തവര്‍ക്ക്

ഇന്ത്യയില്‍ സ്ഥാനം ഇല്ലാത്തവര്‍ക്ക്

ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റാത്തവര്‍ക്കും വിവേചനം നേരിടുന്നവര്‍ക്കും പാകിസ്താനില്‍ ഇടം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ആയതു കൊണ്ട് ഇന്ത്യയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഷാരൂഖ് പാകിസ്താന്റെ ഏജന്റാണോ?

ഷാരൂഖ് പാകിസ്താന്റെ ഏജന്റാണോ?

ഷാരൂഖ് ഖാന്‍ പാകിസ്താന്റെ ഏജന്റാണെന്ന് കഴിഞ്ഞ ദിവസം വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി പറഞ്ഞിരുന്നു. രാജ്യത്ത് നടക്കുന്നതില്‍ പ്രതിഷേധിച്ച് ഷാരൂഖ് പുരസ്‌കാരങ്ങള്‍ തിരികെ കൊടുത്താല്‍ അതു രാജ്യദ്രോഹമാണെന്നും അവര്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഷാരൂഖിനെ പാകിസ്താനിലേക്ക് നാടു കടത്തുമെന്നും സാധ്വി പറഞ്ഞു.

ഷാരൂഖിനെതിരെ

ഷാരൂഖിനെതിരെ

രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും അതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നതില്‍ യോജിപ്പാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. എന്നാല്‍, തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു ഒട്ടേറെ വിമര്‍ശനങ്ങളാണ് ഷാരൂഖ് ഏറ്റുവാങ്ങിയത്.

കൊടും കുറ്റവാളി

കൊടും കുറ്റവാളി

ഹാഫിസ് സയീദ് 2008ല്‍ കൊടും കുറ്റവാളിയായി യുഎന്‍ പ്രഖ്യാപിച്ചതാണ്. 10 ലക്ഷം ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചത്.

English summary
Bollywood superstar Shah Rukh Khan, who was attacked by right wing groups for his comments against intolerance, has now been invited by 1993 Mumbai blasts mastermind Hafiz Saeed to Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X