Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം യുവതികളുമായി മാത്രം സെക്‌സ്, വീഡിയോ എടുത്ത് സൂക്ഷിക്കും.. വ്യാജ ഡോക്ടര്‍ക്ക് എട്ടിന്റെ പണി!

സൗത്ത് വെയില്‍സിലെ ഈ 38 കാരന്റെ ഏറ്റവും വലിയ പ്രത്യേകത ഇയാള്‍ ചതിയില്‍ വീഴ്ത്തിയവരെല്ലാം മുസ്ലീം യുവതികളാണ് എന്നതാണ്...

എട്ടിന്റെ പണി എന്ന് പറഞ്ഞാല്‍ ഫര്‍ഹാന്‍ മിര്‍സയുടെ കാര്യത്തില്‍ അത് കറക്ടാണ്. കാരണം എട്ടര വര്‍ഷത്തെ തടവ് ശിക്ഷയാണ് ടിയാന് കോടതി വിധിച്ചിരിക്കുന്നത്. കാബ് ഡ്രൈവറായ മിര്‍സ ഡോക്ടറാണെന്ന് കള്ളം പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. വൈകാതെ അത് സെക്‌സിലേക്കും എത്തും.

Read Also: എട്ട് വയസ്സുകാരിയുടെ സെക്സും രതിമൂര്‍ച്ചയും സ്വയംഭോഗവും... വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയയിലെ മലയാളി അമ്മമാര്‍!

കള്ളത്തരം പറഞ്ഞ് പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമല്ല, ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യലും ഇഷ്ടന്റെ പണിയാണ്. സൗത്ത് വെയില്‍സിലെ ഈ 38 കാരന്റെ ഏറ്റവും വലിയ പ്രത്യേകത ഇയാള്‍ ചതിയില്‍ വീഴ്ത്തിയവരെല്ലാം മുസ്ലീം യുവതികളാണ് എന്നതാണ്, അതിന് പിന്നിലും ഉണ്ട് ഒരു കാരണം...

ഇരകള്‍ മുസ്ലിം സ്ത്രീകള്‍

ഇരകള്‍ മുസ്ലിം സ്ത്രീകള്‍

ഡോക്ടറാണ് എന്ന് പറഞ്ഞ് സ്ത്രീകളെ പറഞ്ഞ് പറ്റിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ യഥാര്‍ഥത്തില്‍ ഒരു കാബ് ഡ്രൈവറാണ്. 38കാരനായ ഇയാളുടെ പേര് ഫര്‍ഹാന്‍ മിര്‍സ. മുസ്ലിം സ്ത്രീകളെ മാത്രമാണ് ഇയാള്‍ ടാര്‍ജറ്റ് ചെയ്തത്. ഇയാളുടെ സൈക്കോളജിക്കല്‍ മൂവില്‍ സത്രീകള്‍ വീണുപോകുകയായിരുന്നത്രെ.

തീവ്രവാദികളുടെ പേര് പറഞ്ഞ്

തീവ്രവാദികളുടെ പേര് പറഞ്ഞ്

ഇയാളുടെ കയ്യിലുള്ള വീഡിയോകള്‍ പരസ്യമാക്കും എന്ന് പറഞ്ഞായിരുന്നു ചിലരെ ബ്ലാക്ക് മെയില്‍ ചെയ്തത്. എന്നാല്‍ പാകിസ്താനുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കും എന്നാണ് മറ്റ് ചിലരോട് പറഞ്ഞത്. ഇത്തരത്തില്‍ അവിഹിത ബന്ധമുളള നിങ്ങളെ പാകിസ്താനിലെ മതവിശ്വാസികളും തീവ്രവാദികളും വെറുതെ വിടില്ല എന്നായിരുന്നു ഇയാളുടെ ഭീഷണി.

ഡേറ്റിങ് വെബ്‌സൈറ്റ് വഴി

ഡേറ്റിങ് വെബ്‌സൈറ്റ് വഴി

ഡേറ്റിങ് വെബ്‌സൈറ്റായ ശാദി വഴിയാണ് മിര്‍സ ഈ സ്ത്രീകളെയെല്ലാം ബന്ധപ്പെട്ടത് എന്ന് പറയുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു ഇത്. സ്‌റ്റെതസ്‌കോപ്പ് കഴുത്തിലിട്ടായിരുന്നത്രെ ഇയാള്‍ എപ്പോഴും ഈ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സത്യത്തില്‍ ഇയാള്‍ ഒരു ഐ ടി കമ്പനിയിലെ കാബ് ഡ്രൈവറായിരുന്നു.

ഇരകളെ തിരഞ്ഞെടുത്തത് ശ്രദ്ധിച്ച്

ഇരകളെ തിരഞ്ഞെടുത്തത് ശ്രദ്ധിച്ച്

മതവിശ്വാസം, ഭീകരവാദം, മുസ്ലിം മതം തുടങ്ങി മനശാസ്ത്രപരമായി ഭീഷണിപ്പെടുത്താന്‍ പറ്റുന്ന തരത്തിലുള്ള സ്ത്രീകളെ മാത്രമാണ് ഇയാള്‍ തിരഞ്ഞെടുത്തത് എന്ന് അന്വേഷണ സംഘം പറയുന്നു. അച്ഛന്‍ പാകിസ്താനില്‍ കമ്പനി ഡയറക്ടറാണെന്നും സഹോദരി ഡോക്ടറാണെന്നും എല്ലാം ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് അമ്മ മാത്രമേ സ്വന്തമായി ഉള്ളത്രെ.

പലവിധം കേസുകള്‍

പലവിധം കേസുകള്‍

സ്വന്തം വീഡിയോ ഇയാളുടെ വീട്ടില്‍ വെച്ച് കണ്ടെത്തിയ ഒരു യുവതി വഴിയാണ് സംഭവം പുറത്തറിഞ്ഞത്. വ്യാജ ഡോക്ടര്‍ ചമയല്‍, ആള്‍ മാറാട്ടം, ബലാത്സംഗം, ബ്ലാക്ക് മെയിലിങ് തുടങ്ങി പലവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എട്ടര വര്‍ഷത്തേക്ക് ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+