കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1930കളിലെടുത്ത ഒരു കൗമാരക്കാരിയുടെ ചിത്രം വൈറലാകുന്നു, ആ കൗമാരക്കാരി ആരാണെന്നറിയാമോ?

Google Oneindia Malayalam News

ദില്ലി: ഈ ചിത്രം ഒരു ലോകത്തെ മുഴുന്‍ സ്‌നഹേിച്ച ഒരു അമ്മയുടേതാണ് എന്ന രീതിയിൽ ആണ് പ്രചരിക്കുന്നത് . പാവങ്ങളുടെ വിശപ്പടക്കിയ കണ്ണീരൊപ്പിയ ഇന്ത്യക്കാരുടെ വളര്‍ത്തമ്മ! മദര്‍ തെരേസയുടെ കൗമാരകാലത്തെ ചിത്രമാണ് എന്ന പേരിലാണ് ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാകുന്നത് . മദറിന്റെ പതിനെട്ടാമത്തെ വയസില്‍ പകര്‍ത്തിയതാണ് ചിത്രം എന്നൊക്കെയാണ് പറയുന്നത്. 1930കളില്‍ എടുത്തതാണെന്ന് കരുതപ്പെടുന്നു എന്നും ഇന്റർനെറ്റ് വൈറൽ ആയ ചിത്രത്തിന് അടിക്കുറിപ്പുണ്ട് .

അതീവ സുന്ദരിയും സ്വതവേയുള്ള പുഞ്ചിരിയും ഈ ചിത്രത്തിൽ കാണാം.... മദർ തേരേസയുടേത് പോലെ തന്നെ. കരുണയും സ്‌നേഹവും ചൊരിയുന്ന മദറിന്റെ വാര്‍ധക്യകാല ചിത്രങ്ങളാണ് അധികവും കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ചിത്രം പലരേയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സത്യത്തിൽ വിയറ്റ്നാമിലെ ഒരു മരണ ആൽബത്തിൽ നിന്ന് ആരോ എടുത്ത് പുറത്ത് വിട്ട ഒരു ചിത്രമായിരുന്നത്രെ അത്.

Mother Teresa

1910 ല്‍ അല്‍ബേനിയയിലാണ് മദര്‍ തെരേസ ജനിച്ചത്. ആഗ്നസ് ഗോണ്‍സാ ബോജാസ്യു എന്നായിരുന്നു പേര് . മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്ക സന്യാസിനി സഭ രൂപീകരിച്ച മദര്‍ പിന്നീട് തന്റെ സേവനം പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും വേണ്ടി മാറ്റി വച്ചു . കൊല്‍ക്കത്തയിലെത്തിയ മദര്‍ പിന്നീട് തന്റെ പ്രവര്‍ത്തന മേഖല ഇന്ത്യയിലാക്കി മാറ്റി .1997 സെപ്റ്റംബറിലാണ് മദര്‍ മരിയ്ക്കുന്നത് .

English summary
Picture of 'Young Mother Teresa' goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X