കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ച് കുഞ്ഞിനെ കെട്ടിപ്പിടിച്ച് കൊന്നു

  • By Meera Balan
Google Oneindia Malayalam News

ഓറഞ്ച്ബര്‍ഗ്: പിഞ്ച് കുഞ്ഞിനെ കെട്ടിപ്പിടിച്ച് കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അവിശ്വസനീയമാണെന്ന് തോന്നുന്നുണ്ടോ. സംഭവം സത്യമാണ്.14 മാസം പ്രായമുള്ള കുഞ്ഞിനെ 27 കാരനായ കുടുംബ സുഹൃത്ത് ആശ്ലേഷിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. കുഞ്ഞിന് ശ്വാസം മുട്ടുന്ന വിധത്തില്‍ ആണ് യുവാവ് കെട്ടിപ്പിടിച്ചത്. തുടര്‍ന്നാണ് കുട്ടി മരിയ്ക്കുകയായിരുന്നു.കാലിഫോര്‍ണിയയിലെ ഓറഞ്ച്ബര്‍ഗിലാണ് സംഭവം.

കുടുംബസുഹൃത്തിന്റെ മകനെ കെട്ടിപ്പിടിച്ചതാണ് റോബര്‍ട്ട് കെംപ് എന് യുവാവിന്റെ ജീവിത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. കുഞ്ഞിനെ മുറുകെ കെട്ടിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വസം മുട്ടിയായിരുന്നു മരണം.

Mom, Baby

തുടര്‍ന്നാണ് യുവാവ് അറസ്റ്റിലായത്. യുവാവ് കെട്ടിപ്പിടിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. അറസ്റ്റിലായി റോബര്‍ട്ട് കെംപിനെ 10,000 ഡോളറിന്റെ ജാമ്യത്തിന് വിട്ടയച്ചു.

ജെലിന്‍ ഹാരിസ് എന്നാണ് മരിച്ച കുഞ്ഞിന്റെ പേര്. ഹാരിസിന്‍റെ കുടുംബവുമായി റോബര്‍ട്ട് കെംപ് വളരെ അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ റോബര്‍ട്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാം.

English summary
Family friend hugs 14-month child to death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X