കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കോട്ട്‌ലാന്റ് ഇല്ലാത്ത ബ്രിട്ടന്‍ ഉണ്ടാകുമോ...?

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: യുണൈറ്റഡ് കിങ്ഡം, ഗ്രേറ്റ് ബ്രിട്ടന്‍... ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ അതിനേട് ചേര്‍ന്ന് തന്നെ സ്‌കോട്ട്‌ലാന്റ് ഉണ്ടായിരുന്നു. സ്‌കോട്ട്‌ലാന്റ് യാര്‍ഡിലെ പോലീസ് സംവിധാനവും ലോകത്തിലെ പെരുമകേട്ടത് തന്നെ. ലാേകത്തെ ഏറ്റവും മികച്ച മദ്യമായ സ്‌കോച്ചും സ്‌കോട്ട്‌ലാന്റിന്റെ വക തന്നെ...

പക്ഷേ സ്‌കോട്ട്‌ലാന്റ് ഇനിമുതല്‍ ബ്രിട്ടന്റെ ഭാഗമായി തുടരുമോ... ഫലം അറിയണമെങ്കില്‍ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. സെപ്റ്റംബര്‍ 18 വരെ... സ്വതന്ത്ര രാജ്യമാകുന്നതിനുള്ള ഹിതപരിശോധനയാണ് നടക്കുന്നത്. ബ്രിട്ടന്റെ നട്ടെല്ലൊടിക്കുന്ന ഒരു ഹിതപരിശോധനാഫലമാകുമോ വരാനിരിക്കുന്നത് എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

Scotland Referendum

307 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ് സ്‌കോട്ട്‌ലാന്റ് ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാകുന്നത്. അന്നുതൊട്ടിങ്ങോട്ട് ഒരു രാജ്യ സംവിധാനത്തിന് കീഴില്‍ ഒരു ഭരണ സംവിധാനത്തിന് കീഴില്‍. സ്വതന്ത്ര നിയമ സംവിധാനമുണ്ടെങ്കിലും സ്‌കോട്ട്‌ലാന്റ് ബ്രിട്ടന്റെ ഭാഗമായി തുടര്‍ന്നു.

ബ്രിട്ടീഷുകാര്‍ എന്ന് പൊതുവെ അറിയപ്പെടുമെങ്കിലും അവര്‍ക്കിടയില്‍ തന്നെ ഇംഗ്ലീഷ്, സ്‌കോട്ടിഷ്, ഐറിഷ് എന്നീ വിഭാഗങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഇത് സ്‌കോട്ടിഷുകാരുടെ സ്വതന്ത്ര രാജ്യം എന്ന നിലയിലേക്ക് മാറുമോ എന്നാണ് ഹിതപരിശോധനയിലൂടെ തെളിയുക.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്‌കോട്ട്‌ലാന്റ് സ്വതന്ത്രമാകുന്നതിന് എതിരാണ്. രാഷ്ട്രത്തിന്റെ പ്രധാന വരുമാന കേന്ദ്രങ്ങളില്‍ ഒന്ന് നഷ്ടമാകും എന്നതാണ് കാമറൂണിനെ വലക്കുന്ന പ്രധാന പ്രശ്‌നം. 650 കോടി പൗണ്ട് ആണ് പ്രതിവര്‍ഷം സ്‌കോട്ട്‌ലാന്റില്‍ നിന്ന് നികുതിയായി മാത്രം ബ്രിട്ടന് ലഭിക്കുന്നത്.

ഇതുവരെപുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളൊന്നും വ്യക്തമായ ഒരു ചിത്രം നല്‍കുന്നില്ല. സ്വതന്ത്രമാകണം എന്നും ആകേണ്ടെന്നും പറയുന്നവരുടെ തോത് ഏതാണ്ട് തുല്യമാണ്. എന്നാല്‍ തീരുമാനമെടുക്കാതെ നില്‍ക്കുന്ന ന്യൂനപക്ഷമായിരിക്കും ഹിതപരിശോധനയില്‍ നിര്‍ണായകമാവുക.

സ്വതന്ത്ര രാഷ്ട്രമായാല്‍ സ്‌കോട്ട്‌ലാന്റിനേയും കാത്തിരിക്കുക വെല്ലുവിളികള്‍ തന്നെയാകും. പുതിയ നാണയ വ്യവസ്ഥ, സൈന്യം തുടങ്ങി പ്രതിസന്ധികള്‍ ഏറെയാകും.

English summary
Fate of United Kingdom hangs in balance after latest Scotland poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X