കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം വിവാഹത്തിന് അനുവദിച്ചില്ല; പിതാവ് കുട്ടികളെ കനാലിലെറിഞ്ഞു

  • By Mithra Nair
Google Oneindia Malayalam News

ലാഹോര്‍: രണ്ടാം വിവാഹത്തിന് ഭാര്യ അനുവദിക്കാത്തതില്‍ ക്ഷുഭിതനായ പിതാവ്മൂന്നു മക്കളെ കനാലില്‍ എറിഞ്ഞു. സംഭവത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു.
പാകിസ്താനിലെ ലാഹോറിലെ തറ്റാകലാസന്‍ ഗ്രാമത്തിലാണ് സംഭവം.

മുന്ദാസ് അഹമ്മദ് എന്നയാളാണ് തന്റെ മൂന്നു കുട്ടികളെ പഞ്ചാബ് പ്രവിശ്യയ്ക്ക് സമീപമുള്ള കനാലിലെറിഞ്ഞത്. കുട്ടികളുടെ കരച്ചിലുകേട്ട് ഓടിയെത്തിയ ഗ്രമവാസികള്‍ക്ക് ആണ്‍കുട്ടിയായ അലിയെ മാത്രമാണ് രക്ഷിക്കാനായത്. മരിയ(12) മുനാസാ(8) എന്നീ പെണ്‍കുട്ടികളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.

lahor.jpg -Properties

രണ്ടാം വിവാഹത്തിന് താല്‍പര്യം ഉണ്ടായിരുന്ന ഇയാളുടെ ഭാര്യ ഇതിന് അനുവദിച്ചിരുന്നില്ല. ഇതിനെചൊല്ലി ഇരുവരും നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. അന്നേ ദിവസം അഹമ്മദ് ഭാര്യയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

കുട്ടികളുമായി പുറത്തേയ്ക്കുപോയ അഹമ്മദ് മൂവരെയും കനാലില്‍ എറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു വിവാഹത്തിന് അനുവദിച്ചില്ലെങ്കില്‍ താന്‍ കുട്ടികളെ കൊലപ്പെടുത്തുമെന്ന് അഹമ്മദ് ഭീഷണി മുഴക്കിയിരുന്നതായി സുഫിയ പോലീസിന് മൊഴി നല്‍കി.

English summary
Renala Khurd—A man threw his three children into a canal over domestic dispute, in the precincts of City police station on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X