Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പുറത്ത്

കാബൂൾ: കാബൂൾ വിമാനത്താവളത്തിലുണ്ടായ വെടിവെയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാബൂൾ വിമാനത്താവളത്തിൽ അതിശക്തമായ വെടിവെയ്പുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആളുകൾ മരിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. താലിബാൻ അധികാരം ഏറ്റെടുത്തതോടെ അഫ്ഗാൻ പൌരന്മാർ രാജ്യം വിടാനുള്ള നീക്കത്തിലാണ്. ഇതിനിടെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്. വെടിവെയ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്നതായുള്ള ചിത്രങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. നിരവധി ചരക്ക് വിമാനങ്ങളാണ് നിലവിൽ കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടുള്ളത്.

Recommended Video

cmsvideo
    Video: Desperate Afghans Crowd To Catch A Flight At Kabul Airport | Oneindia Malayalam

    ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

    1

    ആളുകൾ കൊല്സപ്പെട്ടത് വെടിവെയ്പിലാണോ തിക്കിലും തിരക്കിലും പെട്ടാണോ എന്ന് വ്യക്തമല്ലെന്നാണ് സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കാബൂൾ വിമാനത്താവത്തിൽ തിക്കും തിരക്കുമുണ്ടായതോടെ യുഎസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ എയർ ട്രാഫിക് കൺട്രോൾ ഏറ്റെടുത്തതിന് ശേഷം നൂറുകണക്കിന് സാധാരണക്കാർ തിക്കും തിരക്കും കൂട്ടുന്നത് തടയുന്നതിന് വേണ്ടി യുഎസ് സൈന്യം ഹമീദ് കർസായി വിമാനത്താവളത്തിൽ ആകാശത്തേക്ക് വെടിയുതിർത്തത്. ഇതിനിടെ ഒരു അമേരിക്കൻ വിമാനത്തിന്റെ ചിറകിന് സമീപം ഒളിച്ചിരുന്ന് രാജ്യം വിടാൻ ശ്രമിച്ച മൂന്ന് കാബൂൾ പൌരന്മാർക്ക് വിമാനത്തിന് മുകളിൽ നിന്ന് വീണ് ജീവൻ നഷ്ടമായതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

    2


    താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കയിലേയും മറ്റ് സഖ്യ രാഷ്ട്രങ്ങളിലേയും പൌരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നതിന് വേണ്ടി യുഎസ് 6000 സൈനികരെയാണ് കാബൂൾ വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുള്ളത്. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് വിമാനത്താവളം. വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളും സൈന്യം സുരക്ഷിതമാക്കി നിർത്തിയിട്ടുണ്ട്. അഫ്ഗാൻ വ്യോമാതിർത്തി അടച്ചതോടെ എല്ലാ ദില്ലി- കാബൂൾ സർവീസുകളും റദ്ദാക്കിയതായിം എയർ ഇന്ത്യ അറിയിച്ചിരുന്നു. എല്ലാ യാത്രാ വിമാനസർവീസും നിർത്തിവെച്ച സാഹചര്യത്തിൽ സൈനിക വിമാനങ്ങളയച്ചാണ് ഓരോ രാജ്യങ്ങളും തങ്ങളുടെ പൌരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷിതരാക്കുന്നത്.

    3

    താലിബാൻ അധികാരം ഉറപ്പാക്കിയതോടെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിട്ടിരുന്നു. അമേരിക്കൻ എംബസി ഒഴിപ്പിക്കപ്പെടുകയും അമേരിക്കൻ പതാക താഴ്ത്തുകയും ചെയ്തിരുന്നു. നയതന്ത്രജ്ഞർ 1975 ൽ സൈഗോൺ എംബസി ഒഴിപ്പിക്കലിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അഫ്ഗാനിസ്താനിൽ അരങ്ങേറിയത്. കാബൂളിലെ മിക്കവാറും എല്ലാ പ്രധാന ചെക്ക്‌പോസ്റ്റുകളും തിങ്കളാഴ്ച രാവിലെ താലിബാൻ നിയന്ത്രണത്തിലായിരുന്നു, അഫ്ഗാനിസ്ഥാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച് ഒരു അറിയിപ്പ് നൽകിയിട്ടുണ്ട്.

    4

    അഫ്ഗാൻ തങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യുഎസ് പിന്തുണയുള്ള സഖ്യത്തെ പിന്തുണച്ചവരോട് തങ്ങൾ പ്രതികാരം ചെയ്യില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന് താലിബാൻ ഉറപ്പ് നൽകിയിട്ടുണ്ട്. "ഇപ്പോൾ പരീക്ഷിക്കാനും തെളിയിക്കാനും സമയമായി, ഇപ്പോൾ നമുക്ക് നമ്മുടെ രാജ്യത്തെ സേവിക്കാനും സുരക്ഷിതത്വവും ജീവിതത്തിന്റെ സുഖവും ഉറപ്പാക്കാൻ കഴിയുമെന്ന് കാണിക്കേണ്ടതുണ്ട്," എന്നാണ് താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദർ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിൽ കുറിച്ചത്.

    5

    ഞായറാഴ്ച അധികാരം ഏറ്റെടുത്തതിന് പിന്നാലെ തിങ്കളാഴ്ച അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കിയ താലിബാൻ തങ്ങളുടെ പതാക സ്ഥാപിച്ചിരുന്നു. താലിബാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിച്ച് വരികയാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണങ്ങളെല്ലാം ഇതിനകം താലിബാൻ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ അംഗങ്ങളായുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+