അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്; 5 പേര്‍ കൊല്ലപ്പെട്ടു, പരിക്കേറ്റ 19 പേര്‍ ആശുപത്രിയില്‍
ചിക്കാഗോ: സ്വാതന്ത്രദിന പരേഡിനിടെ അമേരിക്കയില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിക്കാഗോയിലെ ഹൈലൈറ്റ് പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിന് നേരെയാണ് ആക്രമണമുണ്ടായത്.
'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ
പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. രാവിലെ 10 മണിയോടെ പരേഡ് ആരംഭിച്ചതായി ചിക്കാഗോ സണ്‍-ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രക്തം പുരണ്ട മൂന്ന് മൃതദേഹങ്ങള്‍ക്ക് മുകളില്‍ പുതപ്പുകള്‍ വച്ചിരിക്കുന്നത് കാണാവുന്നതാണ്. സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായി നിരവധി സാക്ഷികള്‍ പറഞ്ഞു.

അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും 19 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഹൈലാന്‍ഡ് പാര്‍ക്ക് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പരേഡ് ആരംഭിച്ചതിന് പിന്നാലെ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ആക്രമി വെടിവച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത റൈഫിള്‍ ഉപയോഗിച്ച് തോക്കുധാരി പരേഡില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ലേക് കൗണ്ടി മേജര്‍ ക്രൈം ടാസ്‌ക് ഫോഴ്സ് വക്താവ് ക്രിസ്റ്റഫര്‍ കോവെല്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications